Tuesday, May 14, 2024
spot_img

യുക്രെയ്ൻ – റഷ്യ യുദ്ധത്തെത്തുടർന്ന് അഭയം തേടിയ യുക്രെയ്‌ൻ ഇതര പൗരന്മാരെ വരുന്ന തിങ്കളാഴ്ച മുതൽ രാജ്യത്ത് തങ്ങുവാൻ അനുവദിക്കില്ലെന്ന് നെതർലൻഡ്‌സ്; രാജ്യം വിടേണ്ടി വരിക പഠനത്തിനും ജോലിക്കുമായി യുക്രെയ്നിലെത്തി പിന്നീട് യുദ്ധത്തിൽ അഭയം തേടി ഡച്ച് മണ്ണിലെത്തിയവർക്ക്

യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് നെതർലൻഡ്‌സിൽ എത്തിയ 2500 ഓളം വരുന്ന യുക്രെയ്‌ൻ ഇതര പൗരന്മാരെ വരുന്ന തിങ്കളാഴ്ച മുതൽ രാജ്യത്ത് തങ്ങുവാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ജോലിയുടെ ഭാഗമായോ പഠനത്തിനായോ യുക്രെയ്‌നിലെത്തിയ ശേഷം യുദ്ധത്തെത്തുടർന്ന് നെതർലാൻഡ്‌സിൽ രക്ഷ തേടി എത്തിയവർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനോ നെതർലാൻഡ്‌സിൽ അഭയാർത്ഥികളായി തുടരണമെങ്കിൽ അതിനായി അപേക്ഷ സമർപ്പിക്കാനുമാണ് നിർദേശം. ഇങ്ങനെയെത്തിയവരിൽ നൈജീരിയയിൽ നിന്നുള്ളവരാണ് ഭൂരിഭാഗവും, തൊട്ടുപിന്നാലെ മൊറോക്കോ, അൾജീരിയ, തുർക്ക്മെനിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ ചിലർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ജനുവരിയിലെ കൗൺസിൽ ഓഫ് സ്റ്റേറ്റ്, യുദ്ധത്തെ തുടർന്ന് നെതർലൻഡ്‌സിലെത്തിയ യുക്രെയ്‌ൻ ഇതര പൗരന്മാരെ സംരക്ഷിക്കുന്നത് മാർച്ച് 4-ന് അവസാനിപ്പിക്കണമെന്ന് നിർദേശിക്കുകയും തുടർന്നുള്ള 28 ദിവസം അവർക്ക് സാവകാശം അനുവദിക്കുകയും ചെയ്തു.

യുക്രെയ്‌നിൽ നിന്നുള്ള 700 പൗരന്മാരാണ് ഇപ്പോൾ നെതർലാൻഡിൽ അഭയം തേടിയിട്ടുണ്ട്, അതിൽ 120 പേർ നെതർലാൻഡ്‌സിൽ ജോലി ചെയ്യുന്നതോ പഠിക്കുന്നതോ ആയതിനാൽ റെസിഡൻസി പെർമിറ്റിന് അപേക്ഷിച്ചു.ബാക്കിയുള്ളവർ എന്താണ് ചെയ്യുന്നതെന്ന് ഇതുവരെ വ്യക്തമല്ല. അതേസമയം യൂറോപ്യൻ യൂണിയൻ യുക്രെയ്‌ൻ പൗരന്മാർക്കുള്ള സംരക്ഷണം 2025 മാർച്ച് 4 വരെ നീട്ടിയിട്ടുണ്ട്.

Related Articles

Latest Articles