Sunday, December 21, 2025

ലക്ഷ്യസ്ഥാനത്തേക്കുള്ള കുതിപ്പിൽ അടുത്ത ഘട്ടവും പിന്നിട്ടു! ഭൂമിയുടെ വലയംവിട്ട് ഭാരതത്തിന്റെ സൗരദൗത്യം; ഇനി ലക്ഷ്യം ലാഗ്രഞ്ച് പോയിന്റ്, വിവരം പങ്കുവച്ച് ഇസ്രോ

ഭൂമിയുടെ വലയംവിട്ട് ഭാരതത്തിന്റെ സൗരദൗത്യമായ ആദിത്യ എൽ-1. ഭൂമിയിൽ നിന്ന് 9.2 ലക്ഷം കിലോമീറ്റർ അകലെയാണ് ഇപ്പോൾ പേടകം. ലക്ഷ്യസ്ഥാനമായ സൂര്യന്റെ ലാഗ്രഞ്ച് പോയിന്റിനെ (എൽ1) ലക്ഷ്യം വെച്ചാണ് പേടകം സഞ്ചരിക്കുന്നതെന്ന് ഇസ്രോ വ്യക്തമാക്കി.

രണ്ടാം തവണയാണ് ഇസ്രോ ഭൂമിയുടെ സ്വാധീനവലയത്തിന് പുറത്ത് ബഹിരാകാശ പേടകത്തെ അയക്കുന്നത്. ഇതിന് മുൻപ് മംഗൾയാൻ എന്ന മാർസ് ഓർബിറ്റർ മിഷൻ പേടകത്തെയാണ് ഇത്തരത്തിൽ പുറത്തേക്ക് അയച്ചത്. പ്രതീക്ഷയേകുന്ന കുതിപ്പാണ് ആദിത്യ എൽ-1 നൽകുന്നത്.

ഈ മാസം പത്തിനാണ് ആദിത്യ എൽ-1ന്റെ മൂന്നാം ഭ്രമണപഥം ഉയർത്തിയത്. നാല് മാസം നീളുന്ന യാത്രയ്‌ക്കൊടുവിലാകും പേടകം ലക്ഷ്യത്തിലെത്തുക. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എൽ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം.

Related Articles

Latest Articles