The number of Covid-19 cases in India increased by 3,947 in a single day.
ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് -19 കേസുകളുടെ എണ്ണം ഒരു ദിവസം കൊണ്ട് 3,947 വർദ്ധിച്ചു. കേരളത്തിലെ ഒമ്പത് മരണങ്ങൾ ഉൾപ്പെടെ 18 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 5,28,629 ആയി ഉയർന്നു.
മൊത്തം അണുബാധയുടെ 0.09 ശതമാനമാണ് സജീവ കേസുകൾ. അതേസമയം ദേശീയ കോവിഡ് -19 രോഗമുക്തി നിരക്ക് 98.73 ശതമാനമായി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.23 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.44 ശതമാനവുമാണ്. സജീവ കോവിഡ് കേസുകൾ ഒരു ദിവസം കൊണ്ട് 1,167 ആയി കുറഞ്ഞപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 4,40,19,095 ആയി ഉയർന്നു. മരണനിരക്ക് 1.19 ശതമാനമാണ്.
ദേശീയ വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ ആകെ 218.52 കോടി വാക്സിൻ ഡോസുകൾ (94.84 കോടി രണ്ടാം ഡോസും 21.19 കോടി പ്രതിരോധ ഡോസുകളും) നൽകിയതായി മന്ത്രാലയം അറിയിച്ചു.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…