Sunday, December 21, 2025

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ഉയരുന്നു! ഏഴ് പേർ കൂടി കോളറ; ഇന്ന് ചികിത്സ തേടിയത് 13,196 പേർ

തിരുവനന്തപുരം: പനിയിൽ വിറച്ച് സംസ്ഥാനം.സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ ഇന്നും കുറവില്ല.13,196 പേരാണ് ഇന്ന് പനി ചികിത്സയ്ക്കായി ആശുപത്രികളിലെത്തിയത്. 145 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 416 പേർ ഡെങ്കിപനിയുടെ രോഗ ലക്ഷണവുമായി ചികിത്സയിലാണ്.

42 പേർക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്അതിനിടെ സംസ്ഥാനത്ത് കോളറ പടരുന്നതും ആശങ്ക സൃഷ്ടിക്കുകയാണ്. സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. നെയ്യാറ്റിൻകര ശ്രീകാരുണ്യ സ്കൂളിലെ ഏഴ് പേരാണ് കോളറ സ്ഥിരീകരിച്ചത്. ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല

Related Articles

Latest Articles