പാറ്റ്‌ന : ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച് നഴ്സ്. ബിഹാറിലെ സമസ്തിപുര ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് ഡോക്ടർ സഞ്ജയ് കുമാറിനെയും ഇയാളുടെ സഹായികളായ സുനിൽ കുമാർ ഗുപ്ത, ആവദേഷ് കുമാർ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു ഡോക്ടറുടെയും സഹായികളുടെയും അതിക്രമം.
ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതോടെ നഴ്സ് സർജിക്കൽ ബ്ലെയ്ഡ് കയ്യിലെടുക്കുകയും ഡോക്ടറുടെ ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു. പിന്നാലെ ഇവർ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. സഹായികളായ ആവദേഷും സുനിലും പിന്തുടർന്നെങ്കിലും നഴ്‌സിനെ പിടികൂടാൻ സാധിച്ചില്ല. ഇതിനിടെ പോലീസിന്റെ എമർജൻസി നമ്പറിലേക്കും നഴ്സ് വിളിച്ച് വിവരമറിയിച്ചിരുന്നു. ഉടൻ സ്ഥലത്തെത്തിയ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

