Sunday, December 21, 2025

നൊബേല്‍ സമ്മാനം അര്‍ഹിക്കുന്ന ഏക മലയാളസാഹിത്യകാരന്‍ !! എം.ടി വാസുദേവൻ നായരെ അനുസ്മരിച്ച് എഴുത്തുകാരന്‍ എം.മുകുന്ദന്‍

കോഴിക്കോട്: നൊബേല്‍ സമ്മാനം അര്‍ഹിക്കുന്ന ഏക മലയാളസാഹിത്യകാരന്‍ എം.ടി വാസുദേവൻ നായരാണെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. എം.ടിയുടേത് അത്ഭുതകരമായിട്ടുള്ള എഴുത്താണെന്നും ഒരു വാക്കുപോലും എം.ടിയുടെ കഥയില്‍ നിന്ന് എടുത്തുമാറ്റാന്‍ ആർക്കും സാധിക്കില്ലെന്നും എം മുകുന്ദൻ പറഞ്ഞു .

“എം.ടിയുടേത് അത്ഭുതകരമായിട്ടുള്ള എഴുത്താണ്. ഓരോ വാക്കും തേച്ചുമിനുക്കിയിട്ടുള്ള എഴുത്താണ്. നമ്മുടെ കഥകളുടെ പോരായ്മ എഴുത്തുകാര്‍ കാണിക്കുന്ന അശ്രദ്ധയാണ്. എഡിറ്റിങ്ങില്ല. എന്നാല്‍ എം.ടി എഴുതുമ്പോള്‍ തന്നെ എഡിറ്റ് ചെയ്യുകയാണ്. ഒരു വാക്ക് നമുക്ക് എം.ടിയുടെ കഥയില്‍ നിന്ന് എടുത്തുമാറ്റാന്‍ കഴിയില്ല. ഇത്രയും ആത്മനിയന്ത്രണത്തോടെ ശ്രദ്ധയോടെ എഴുതുന്ന മറ്റാരും മലയാളത്തിലില്ല. നൊബേല്‍ സമ്മാനം അര്‍ഹിക്കുന്ന ഒരൊറ്റ എഴുത്തുകാരനേ മലയാളത്തിലുള്ളൂ. അത് എം.ടിയാണ്. എം.ടി ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ തനിക്ക് വഴികാട്ടിയായിരിക്കും”- എം.മുകുന്ദന്‍ പറഞ്ഞു

Related Articles

Latest Articles