The only temple in Kerala that worships Goddess Sita and her sons Lava and Kushan; We know about Sita Devi Lavakusetra, which is visited by devotees during the month of Ramayana
കേരളത്തിലെ തന്നെ ക്ഷേത്രങ്ങളില്‍ അത്യപൂര്‍വ്വമായ ക്ഷേത്രമാണ് സീതാദേവി ലവകുശക്ഷേത്രം. സീതാ ദേവിയേയും മക്കളായ ലവനെയും കുശനെയും ആരാധിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിതെന്നാണ് വിശ്വാസം. ഒരു ഗ്രാമത്തിന്‍റ തന്നെ ദേവതയായി സീതാ ദേവിയെ ആരാധിക്കുന്ന ഇവിടെ ജാതിമതഭേതമന്യേ ആളുകളെത്തി പ്രാര്‍ത്ഥിക്കാറുണ്ട്.
രാമനാല്‍ പരിത്യക്തയായി ഉപേക്ഷിക്കപ്പെട്ട ദേവിയെയും അവരുടെ ഇരട്ടക്കുട്ടികളെയും ചേര്‍ത്തു നിര്‍ത്തി ആരാധിക്കുന്നു എന്നതു തന്നെയാണ് ഈ ക്ഷേത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അപവാദം ഭയന്ന് രാമന്‍റെ നിര്‍ദ്ദേശ പ്രകാരം സഹോദരനായ ലക്ഷ്മണനാണ് സീതയെ കാട്ടില്‍ ഉപേക്ഷിക്കുവാനായി വന്നത്. കാട്ടിലെത്തി അവിടെ കണ്ട ആല്‍മരത്തണലിലിരുത്തി ലക്ഷ്മണ്‍ മടങ്ങിയെന്നും വിശ്വസിക്കപ്പെടുന്നു. അവിടെ ഇരുന്നു കരഞ്ഞപ്പോള്‍ ആ കണ്ണീരിനാല്‍ രൂപം കൊണ്ടതാണ് ഇവിടെയുള്ള സീതാ തീര്‍ഥം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടെ വെച്ചാണ് വാത്മികി സീതയെ കണ്ടതും തന്റെ ആശ്രമത്തില്‍ അഭയം നല്കിയതെന്നുമാണ് കഥകള്‍.
രാമായണ മാസമായ കര്‍ക്കിടകത്തിലാണ് ഇവിടെ ഏറ്റവുമധികം വിശ്വാസികള്‍ എത്തിച്ചേരുന്നത്. രാമായണ മാസത്തില്‍ ഇവിടെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഏറെ ഫലമുണ്ടെന്നാണ് വിശ്വാസം. സമീപ ജില്ലകളില്‍ നിന്നെല്ലാം കര്‍ക്കിടക മാസത്തില്‍ വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…