Friday, May 17, 2024
spot_img

സീതാ ദേവിയേയും മക്കളായ ലവനെയും കുശനെയും ആരാധിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം; രാമായണ മാസത്തില്‍ വിശ്വാസികള്‍ തേടിയെത്തുന്ന സീതാദേവി ലവകുശക്ഷേത്രത്തെപ്പറ്റി അറിയാം

കേരളത്തിലെ തന്നെ ക്ഷേത്രങ്ങളില്‍ അത്യപൂര്‍വ്വമായ ക്ഷേത്രമാണ് സീതാദേവി ലവകുശക്ഷേത്രം. സീതാ ദേവിയേയും മക്കളായ ലവനെയും കുശനെയും ആരാധിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിതെന്നാണ് വിശ്വാസം. ഒരു ഗ്രാമത്തിന്‍റ തന്നെ ദേവതയായി സീതാ ദേവിയെ ആരാധിക്കുന്ന ഇവിടെ ജാതിമതഭേതമന്യേ ആളുകളെത്തി പ്രാര്‍ത്ഥിക്കാറുണ്ട്.

രാമനാല്‍ പരിത്യക്തയായി ഉപേക്ഷിക്കപ്പെട്ട ദേവിയെയും അവരുടെ ഇരട്ടക്കുട്ടികളെയും ചേര്‍ത്തു നിര്‍ത്തി ആരാധിക്കുന്നു എന്നതു തന്നെയാണ് ഈ ക്ഷേത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അപവാദം ഭയന്ന് രാമന്‍റെ നിര്‍ദ്ദേശ പ്രകാരം സഹോദരനായ ലക്ഷ്മണനാണ് സീതയെ കാട്ടില്‍ ഉപേക്ഷിക്കുവാനായി വന്നത്. കാട്ടിലെത്തി അവിടെ കണ്ട ആല്‍മരത്തണലിലിരുത്തി ലക്ഷ്മണ്‍ മടങ്ങിയെന്നും വിശ്വസിക്കപ്പെടുന്നു. അവിടെ ഇരുന്നു കരഞ്ഞപ്പോള്‍ ആ കണ്ണീരിനാല്‍ രൂപം കൊണ്ടതാണ് ഇവിടെയുള്ള സീതാ തീര്‍ഥം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടെ വെച്ചാണ് വാത്മികി സീതയെ കണ്ടതും തന്റെ ആശ്രമത്തില്‍ അഭയം നല്കിയതെന്നുമാണ് കഥകള്‍.

രാമായണ മാസമായ കര്‍ക്കിടകത്തിലാണ് ഇവിടെ ഏറ്റവുമധികം വിശ്വാസികള്‍ എത്തിച്ചേരുന്നത്. രാമായണ മാസത്തില്‍ ഇവിടെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഏറെ ഫലമുണ്ടെന്നാണ് വിശ്വാസം. സമീപ ജില്ലകളില്‍ നിന്നെല്ലാം കര്‍ക്കിടക മാസത്തില്‍ വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്.

Related Articles

Latest Articles