Sunday, December 21, 2025

രാജ്യസഭയിൽ പ്രതിപക്ഷ ബഹളം; നടപടികൾ രണ്ട് വട്ടം നിർത്തിവെച്ചു,ലോക്സഭയിൽ സഹകരിച്ച് പ്രതിപക്ഷം

ദില്ലി: രാജ്യസഭയിൽ പ്രതിപക്ഷം തങ്ങളുന്നയിച്ച വിഷയങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടികൾ രണ്ട് വട്ടം നിർത്തിവെക്കേണ്ടി വന്നു. സഭയിൽ ബഹളം തുടർന്നതോടെ 11.33 വരെ നടപടികൾ സ്പീക്കർ നിർത്തിവെച്ചു. പ്രതിപക്ഷ അംഗങ്ങൾ നോട്ടീസ് നൽകിയ വിഷയങ്ങളിൽ സ്പീക്കർ ചർച്ച അനുവദിക്കാതിരുന്നതോടെയായിരുന്നു ഇത്. അതേസമയം ലോക്സഭയിൽ പ്രതിപക്ഷം നടപടികളോട് സഹകരിക്കുന്നുണ്ട്.

തുടർന്ന് യോഗം ചേർന്നെങ്കിലും പ്രതിപക്ഷം നിലപാടിൽ നിന്ന് പിന്നോട്ട് പോയില്ല. ഇതോടെ 11.50 വരെ വീണ്ടും സഭ നിർത്തിവെച്ചു. രാജ്യസഭയിൽ ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് പ്രകോപനം അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷത്തിന്റെ ബഹളം.

Related Articles

Latest Articles