Tuesday, December 16, 2025

പാ​ർ​ട്ടി വോ​ട്ടും ചോ​ർ​ന്നു; തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടികളുമായി സിപിഎം

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലുണ്ടായ വൻ തോൽവിക്ക് പിന്നാലെ ഗൗരവകരമായ തിരുത്തൽ നടപടികളിലേക്കൊരുങ്ങി സിപിഎം. 20 മണ്ഡലങ്ങളിലെ ഫലം വിശദമായി വിലയിരുത്തിയ ശേഷമാണ് പുതിയ നീക്കങ്ങളിലേക്ക് സിപിഎം കടക്കുന്നത്. പാർട്ടി വോട്ടിൽ പോലും ചോർച്ചയുണ്ടായതായാണ് വിലയിരുത്തൽ. തിരുത്തൽ നടപടികൾക്ക് മാർഗരേഖ ഉണ്ടാക്കാനാണ് പാർട്ടിയുടെ തീരുമാനം. സംസ്ഥാന കമ്മിറ്റിയിലെ ചർച്ച വിശദമായി കേട്ട ശേഷമാവും തുടർനടപടി.

പാർട്ടി കോട്ടകളിൽ പോലും ഇടതുസ്ഥാനാർത്ഥികൾ പിന്നോക്കം പോയത് അപകടകരമായ സൂചനയാണെന്നും ബിജെപിയുടെ മുന്നേറ്റം ഗൗരവത്തോടെ കാണണമെന്നും സിപിഎം വിലയിരുത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സർക്കാർ ജീവനക്കാരിൽ വലിയ ഭാഗം എതിരായി വോട്ട് ചെയ്തുവെന്നും പാർട്ടി വിലയിരുത്തുന്നു.

കനത്ത തിരിച്ചടിക്ക് കാരണം ഭരണ വിരുദ്ധ വികാരമാണെന്ന വാദം ഉന്നത സി.പി.എം നേതാക്കൾ തന്നെ ഉയർത്തുന്ന പശ്ചാത്തലത്തിലാണ്, അഞ്ച് ദിവസത്തെ പാർട്ടി സംസ്ഥാന നേതൃയോഗങ്ങൾക്ക് കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിൽ തുടക്കമായത്. തോൽവി സംബന്ധിച്ച് പാർട്ടി ജില്ലാ കമ്മിറ്റികൾ സമർപ്പിച്ച വാർഡ് തലം മുതലുള്ള കണക്കുകളാണ് ഇന്നലെ വിലയിരുത്തിയത്.

Related Articles

Latest Articles