Wednesday, December 17, 2025

“പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കും” – പ്രതികരണവുമായി ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ സെപ്റ്റംബർ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി പറഞ്ഞു. പുതുപ്പള്ളിയിൽ അനിൽ കെ ആന്റണി ബിജെപി സ്ഥാനാർത്ഥിയാകും എന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘പാർട്ടി പറയുന്ന കാര്യങ്ങൾ, പാർട്ടി പറയുന്ന ചുമതലകൾ ഞാൻ ചെയ്യുന്നു. സ്റ്റേറ്റ് കമ്മിറ്റിയുടെ യോഗം ശനിയാഴ്ച ചേരുന്നുണ്ട്. പുതുപ്പള്ളിയിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യും. പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങും’- അനിൽ ആന്റണി പറഞ്ഞു.

അതെ സമയം പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പേര് ഇന്ന് പുറത്തു വന്നിരുന്നു. ജെയ്ക് സി.തോമസാണ് എൽഡിഎഫ് ടിക്കറ്റിൽ മത്സരിക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യുഡിഫ് സ്ഥാനാർത്ഥി

Related Articles

Latest Articles