ദില്ലി:വിമാനത്തിൽ സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തില്‍ പരാതിക്കാരിക്കെതിരെ പ്രതി കോടതിയിൽ.യാത്രക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നാണ് പ്രതി ശങ്കർ മിശ്രയുടെ വാദം. ദില്ലി പോലീസിൻ്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു മിശ്രയുടെ വാദം.
എയർ ഇന്ത്യ വിമാനത്തിൽ വൃദ്ധയായ സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ അറസ്റ്റിലായ ശങ്കർ മിശ്ര നിലവില്‍ ജൂഡീഷ്യൽ കസ്റ്റഡിയിലാണ്. സംഭവത്തിന് പിന്നാലെ മുംബൈ സ്വദേശിയായ ശങ്കർ മിശ്രയെ വെൽസ് ഫാർഗോ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ വെൽസ് ഫാർഗോയുടെ ഇന്ത്യൻ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര.

