കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ മുനമ്പം കടപ്പുറം വാർഡിൽ ബിജെപി സ്ഥാനാർഥി കുഞ്ഞിമോൻ അഗസ്റ്റിന് മിന്നുന്ന ജയമാണ് ജനങ്ങൾ സമ്മാനിച്ചത്.
സിപിഎം സ്ഥാനാർഥി റോക്കി ബിനോയിയെ 31 വോട്ടുകൾക്കാണ് കുഞ്ഞിമോൻ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ആണ് ഈ വാർഡിൽ വിജയിച്ചത്.
കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന 500-ൽ അധികം വരുന്ന ക്രിസ്ത്യൻ കുടുംബങ്ങളുടെ ഒരു വർഷം നീണ്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ഫലം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
എൻഡിഎയുടെ വിജയത്തെ ” ചരിത്രപരം” എന്നാണ് ബിജെപി കേരളം ജനറൽ സെക്രട്ടറി അനൂപ് ആന്റണി വിശേഷിപ്പിച്ചത്. “വഖഫിനെതിരെ പോരാടുന്ന മുനമ്പം ജനതയോടൊപ്പം മോദി സർക്കാരും ബിജെപിയും നിലകൊണ്ടു, ഇപ്പോൾ അവർ അവരുടെ ഭരണം ബിജെപിക്ക് നൽകിയിരിക്കുന്നു, അനൂപ് ആന്റണി ട്വീറ്റ് ചെയ്തു.

