Sunday, June 16, 2024
spot_img

സ്ഥിരതയും കെട്ടുറപ്പുമുള്ള ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് ; വികസനം കണ്ടാണ് ജനങ്ങൾ ബിജെപിയെ തെരഞ്ഞെടുക്കുന്നത് ; മൂന്നാം തവണയും ബിജെപി ഭരണതുടർച്ച നേടുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

ദില്ലി : ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കഴിഞ്ഞ 10 വർഷത്തെ വികസനം കണ്ടാണ് രാജ്യത്തെ ജനങ്ങൾ ബിജെപിയെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. സ്ഥിരതയും കെട്ടുറപ്പുമുള്ള ഭരണമാണ് ജനങ്ങൾ ആ​ഗ്രഹിക്കുന്നതെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെ ​ഗുണഫലം ഏറ്റവും കൂടുതൽ ലഭിച്ചത് സ്ത്രീകൾക്കും യുവാക്കൾക്കുമാണ്. വോട്ട് ചെയ്യാൻ എത്തിയ സ്ത്രീകളുടെയും യുവാക്കളുടെയും നീണ്ട ക്യൂ ഇതിന്റെ പ്രതിഫലനമാണ്. സാധാരണ വാഗ്ദാനങ്ങൾ മാത്രം കേട്ട് ശീലിച്ചവരുടെ മുന്നിലേക്ക് ക്ഷേമ പദ്ധതികളെത്തുമ്പോൾ അവർ ആ സർക്കാരിന്റെ കൂടെ നിൽക്കുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. കൂടാതെ, വികസനം കണ്ടാണ് രാജ്യത്തെ ജനങ്ങൾ ബിജെപിയെ വീണ്ടും തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. അതാണ് മൂന്നാം തവണയും ബിജെപി ഭരണതുടർച്ച നേടാനുള്ള കാരണമെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles