പാർലമെന്റിനു പുറത്ത് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ആംആദ്മി പാർട്ടിയുടെ എംപി രാഘവ് ഛദ്ദയുടെ തലയിൽ കാക്ക കൊത്തുന്നു
ദില്ലി : പാർലമെന്റിനു പുറത്ത് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ആംആദ്മി പാർട്ടിയുടെ എംപി രാഘവ് ഛദ്ദയുടെ തലയിൽ കാക്ക കൊത്തുന്ന ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. പാർലമെന്റിനു പുറത്തേക്ക് ഫോണിൽ സംസാരിച്ചു നടന്നു വന്ന ഛദ്ദയുടെ തലയ്ക്കു മുകളിൽ ഒരു കാക്ക വട്ടമിട്ടു പറക്കുന്നതും പിന്നാലെ തലയ്ക്കിട്ട് ഒരു കൊത്തു കൊടുക്കുന്നതും പിടിഐ ഫൊട്ടോഗ്രാഫറാണ് ഇന്നലെ പകർത്തിയത്. . കൊത്ത് ലഭിച്ചതിനു പിന്നാലെ രാഘവ് ഛദ്ദ കുനിയുന്നതും ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു.
അതേസമയം, സംഭവത്തിൽ ഛദ്ദയെ പരിഹസിച്ച് ബിജെപി ദില്ലി നേതൃത്വം ട്വിറ്ററിലൂടെ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് നേതൃത്വം നൽകിയ അടിക്കുറിപ്പ് ചിത്രത്തേക്കാൾ വൈറലാവുകയാണ് ‘‘കള്ളം പറഞ്ഞാൽ കാക്ക കൊത്തും’ എന്ന പഴഞ്ചൊല്ലാണ് ബിജെപി ട്വീറ്റ് ചെയ്തത്. ‘‘ഇന്നുവരെ ഇതു നമ്മൾ കേട്ടിട്ടേ ഉള്ളൂ. ഇന്നത് കണ്ടു. കള്ളം പറയുന്നവരെ കാക്ക കൊത്തും’’ – എന്നാണ് ചിത്രത്തിന് അടികുറിപ്പായി ബിജെപി ദില്ലി നേതൃത്വം നൽകിയിരിക്കുന്നത്.]
https://twitter.com/BJP4Delhi/status/1684094787006394368?ref_src=twsrc%5Etfwപട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…