Friday, May 10, 2024
spot_img

ആംആദ്മി പാർട്ടിയുടെ എംപി രാഘവിനെ കാക്ക കൊത്തുന്ന ചിത്രം വൈറൽ ! “കള്ളം പറഞ്ഞാൽ കാക്ക കൊത്തും” ചിത്രത്തിന് ബിജെപി നൽകിയ ക്യാപ്‌ഷൻ വൈറലോ വൈറൽ !

ദില്ലി : പാർലമെന്റിനു പുറത്ത് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ആംആദ്മി പാർട്ടിയുടെ എംപി രാഘവ് ഛദ്ദയുടെ തലയിൽ കാക്ക കൊത്തുന്ന ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. പാർലമെന്റിനു പുറത്തേക്ക് ഫോണിൽ സംസാരിച്ചു നടന്നു വന്ന ഛദ്ദയുടെ തലയ്ക്കു മുകളിൽ ഒരു കാക്ക വട്ടമിട്ടു പറക്കുന്നതും പിന്നാലെ തലയ്ക്കിട്ട് ഒരു കൊത്തു കൊടുക്കുന്നതും പിടിഐ ഫൊട്ടോഗ്രാഫറാണ് ഇന്നലെ പകർത്തിയത്. . കൊത്ത് ലഭിച്ചതിനു പിന്നാലെ രാഘവ് ഛദ്ദ കുനിയുന്നതും ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു.

അതേസമയം, സംഭവത്തിൽ ഛദ്ദയെ പരിഹസിച്ച് ബിജെപി ദില്ലി നേതൃത്വം ട്വിറ്ററിലൂടെ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് നേതൃത്വം നൽകിയ അടിക്കുറിപ്പ് ചിത്രത്തേക്കാൾ വൈറലാവുകയാണ് ‘‘കള്ളം പറഞ്ഞാൽ കാക്ക കൊത്തും’ എന്ന പഴഞ്ചൊല്ലാണ് ബിജെപി ട്വീറ്റ് ചെയ്തത്. ‘‘ഇന്നുവരെ ഇതു നമ്മൾ കേട്ടിട്ടേ ഉള്ളൂ. ഇന്നത് കണ്ടു. കള്ളം പറയുന്നവരെ കാക്ക കൊത്തും’’ – എന്നാണ് ചിത്രത്തിന് അടികുറിപ്പായി ബിജെപി ദില്ലി നേതൃത്വം നൽകിയിരിക്കുന്നത്.]

Related Articles

Latest Articles