Sunday, December 21, 2025

രോഗബാധിതനെ ഒഴിവാക്കി വിമാനം യാത്രയായി

കൊച്ചി: കോവിഡ് 19 ബാധ സ്ഥിരീകരിച്ച യുകെ സ്വദേശിയെ എറണാകുളം മെഡിക്കല്‍ കോളേജിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ഭാര്യയെയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യ നിലയില്‍ പ്രശ്നങ്ങള്‍ ഇല്ല എന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.
അതേസമയം രോഗ ബധിതന്‍ ഉള്‍പ്പടെയുള്ള പത്തൊന്‍പതംഗ സംഘത്തെ ഒഴിവാക്കി ഇവര്‍ കയറിയ വിമാനം കൊച്ചിയില്‍നിന്നും യാത്ര പുറപ്പെട്ടു.

വിമാനത്താവളം അടച്ചിടേണ്ട സാഹചര്യമില്ല എന്ന് സിയാല്‍ അധികൃതര്‍ വ്യക്തമാക്കി.
മറ്റുള്ള യാത്രക്കാരെ കൊണ്ടുപോകാന്‍ വിമാന കമ്ബനി തയ്യാറാവുകയായിരുന്നു.

Related Articles

Latest Articles