Kerala

മുഖ്യൻ കണ്ടില്ല ! പക്ഷേ കോടതി കണ്ടു ! പ്രതിഷേധക്കാരെ തല്ലിയ ഗൺമാനെതിരെ ഒടുവിൽ പോലീസ് കേസെടുത്തു; എസ്‌കോർട്ട് ഉദ്യോഗസ്ഥനെതിരെയും എഫ്ഐആർ

ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിനു സമീപം നവകേരള സദസ്സിന്റെ ഭാഗമായി സഞ്ചരിച്ചിരുന്ന മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കുമെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ​ഗൺമാൻ അനിൽ കുമാറിനെതിരെയും എസ്കോർട്ട് ഉദ്യോ​ഗസ്ഥൻ സന്ദീപ് എസ്.നെതിരെയും പോലീസ് കേസെടുത്തു. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ നിർദേശത്തെ തുടർന്നാണ് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്. ഐ.പി.സി. 294(ബി), 324, 325 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അനിൽ കുമാറിനെ ഒന്നാം പ്രതിയായും സന്ദീപിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ്

ഡിസംബർ അഞ്ചിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവ കേരള സദസ്സിന്‍റെ വാഹനം കടന്നുവരവെ പരാതിക്കാരൻ അജയ് ജ്യൂവൽ കുര്യാക്കോസും സുഹൃത്ത് തോമസ്സും കൂടി സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് കണ്ട് പോലീസ് തടഞ്ഞ് പുറകോട്ട് മാറ്റി. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം കടന്ന് പോയതിനുശേഷം പിന്നാലെ വന്ന അകമ്പടി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ അനിൽ ജനറൽ ആശുപത്രി ജങ്ഷൻ ട്രാഫിക് സിഗ്നലിന് സമീപംവെച്ച് അസഭ്യം വിളിക്കുകയും ലാത്തി ഉപയോഗിച്ച് ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. അകമ്പടി വാഹനത്തിൽ വന്ന രണ്ടാം പ്രതി സന്ദീപും ഇരുവരെയും ലാത്തി ഉപയോഗിച്ച് അടിച്ചെന്നും എഫ്ഐആറിലുണ്ട്. അജയ്ക്കും തോമസിനും തലയ്ക്കും കൈ കാലുകളിലും ഗുരുതര പരിക്കുകൾ ഉണ്ടാക്കിയെന്നും എഫ്ഐആറിൽ പരാമർശിക്കുന്നു.

​കെഎസ്‍യു ജില്ലാ പ്രസിഡന്റ് എ.ഡി തോമസ് നൽകിയ ഹർജിയിലാണ് ആലപ്പുഴ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി കേസെടുക്കാൻ നിർദേശം നൽകിയത്. ആലപ്പുഴ സൗത്ത് പോലീസിനാണ് നിർദേശം. മുഖ്യമന്ത്രിയുടെ ​ഗൺമാൻ അനിൽ, സുരക്ഷാ ഉദ്യോ​ഗസ്ഥൻ സന്ദീപ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയുമായിരുന്നു ഹർജി.

പ്രവർത്തകരെ മർദ്ദിച്ച ഗൺമാനെതിരെയും സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർ എസ്.പിക്കുൾപ്പെടെ പരാതി നൽകിയിരുന്നു.എന്നാൽ ജോലിയുടെ ഭാ​ഗമായി നടത്തിയ ചെയ്തികളാണെന്നായിരുന്നു ഉദ്യോ​ഗസ്ഥർ എസ്.പിക്ക് റിപ്പോർട്ട് നൽകിയത്. പിന്നാലെയാണ് വീഡിയോ സഹിതം കോടതിയിൽ സ്വകാര്യ അന്യായം ഫയൽചെയ്തത്.

Anandhu Ajitha

Recent Posts

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

40 mins ago

പ്രതികരിക്കാതെ സിപിഎം ! വെളിപ്പെടുത്തലുകളിൽ പാർട്ടിയിൽ പ്രതിസന്ധി

സഖാക്കൾ ഊറ്റം കൊണ്ടിരുന്ന സമര ചരിത്രങ്ങൾ ഓരോന്നായി പൊളിയുന്നു ! സോളാർ വെളിപ്പെടുത്തലിൽ പാർട്ടി ഉലയുന്നു I CPIM

43 mins ago

ജിഷ വധക്കേസ് ! പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും

പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…

58 mins ago

വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആക്രമണം ! കിർഗിസ്ഥാനിൽ 7 പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു ! ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്രം !

ബിഷ്കെക്ക് : കിർഗാനിസ്ഥാനിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഏഴ് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് വിദേശ…

2 hours ago

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതി ! അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ അറസ്റ്റിൽ ! ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായത് കേജ്‌രിവാളിന്റെ വീട്ടിൽ നിന്ന് !

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…

3 hours ago