തിരുവനന്തപുരം: നാഗര്‍കോവിലില്‍ നിന്നും കൈക്കുഞ്ഞിനെ തട്ടികൊണ്ട് പോയത് ഭിക്ഷാടനത്തിണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഭിക്ഷാടനത്തിലൂടെ പണമുണ്ടാക്കാനായിരുന്നു പ്രതികളുടെ ശ്രമം. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്.
സംഭവത്തിൽ ശാന്തി, നാരായണന്‍ എന്നിവരാണ് പിടിയിലായത്. റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങുകയായിരുന്ന നാടോടി ദമ്പതികളുടെ നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഇവര്‍ കടത്തിക്കൊണ്ടു പോയത്. തുടര്‍ന്ന് ദമ്പതികള്‍ വടശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. കേരളത്തിലേക്കുള്ള ട്രെയിനിലാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള പോലീസിനും വിവരം കൈമാറിയിരുന്നു.

