Kerala

മകനെ കള്ളക്കേസിൽ കുടുക്കി;പുറത്തിറക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയ മാതാവിനോട് പണം ആവശ്യപ്പെട്ട് പോലീസിന്റെ കള്ളക്കളി

തിരുവനന്തപുരം: മകനെ കള്ളക്കേസിൽ കുടുക്കിയതിന് പിന്നാലെ പോലീസ് സ്റ്റേഷൻ കയറിയിറങ്ങി ജയിലാക്കിയ യുവാവിന്റെ മാതാവ്.മകനെ വിട്ടുകിട്ടാൻ പോലീസ് സ്റ്റേഷനിൽ എത്തിയ മാതാവിനോട് പോലീസ് പണം ആവശ്യപ്പെട്ടതായി പരാതി.കാട്ടാക്കട വീരണകാവ് സ്വദേശി ലതയാണ് മനുഷ്യാവകാശ കമ്മീഷന്‍, എസ്.സി എസ്.ടി കമ്മീഷന്‍, പോലീസ് കംപ്ലൈന്റ്‌റ് അതോറിറ്റിയിലും പരാതി നല്‍കിയത്.
കാട്ടാക്കട അഞ്ചു തെങ്ങിന്‍മൂട്ടില്‍ ഉത്സവ പരിപാടിക്കിടെ പോലീസ് ഉദ്യോഗസ്ഥന് മൂക്കില്‍ ഏറു കിട്ടിയ സംഭവത്തില്‍ പോലീസ് പിടികൂടിയ യുവാക്കള്‍ പ്രതികളല്ല എന്നും കേസില്‍ കുടുക്കിയതാണെന്നും അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കളില്‍ ഒരാളായ പ്രണവിന്റെ (29) മാതാവ് ലത പറഞ്ഞു. മകനെ കാണാന്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ ”മകനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഒന്നര ലക്ഷം നല്‍കണം; അല്ലെങ്കില്‍ യഥാര്‍ത്ഥ പ്രതിയെ പിടിച്ചു കൊടുക്കണം” എന്നായിരുന്നു പോലീസുകാര്‍ പറഞ്ഞതെന്ന് ലത വ്യക്തമാക്കി.

കാട്ടാക്കട ഭദ്രകാളി ക്ഷേത്ര തൂക് മഹോത്സവത്തിന്റെ ഭാഗമായി താലപ്പൊലി കളമായ അഞ്ചുതെങ്ങിന്‍മൂട്ടില്‍ യുവാക്കള്‍ സ്റ്റേജിനു മുന്നില്‍ നൃത്തം ചവുട്ടിയിരുന്നു. സംഘാടകര്‍ പറഞ്ഞത് ചെവിക്കൊള്ളാതെ ആയിരുന്നു ഇവരുടെ നൃത്തം. യുവാക്കളും, സംഘാടകരും തമ്മില്‍ ഉണ്ടായ തര്‍ക്കത്തില്‍ പോലീസ് ഇടപെട്ടതോടെയാണ് സംഘര്‍ഷം ഉണ്ടായത്. ഇവിടെയുണ്ടായിരുന്നവരെ പോലീസ് ലാത്തിവീശി വിരട്ടിയോടിച്ചു. ഇതിനിടയിലാണ് പോലീസിനുനേരേ കല്ലേറ് ഉണ്ടായത്.
കല്ലേറില്‍ ആര്യനാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വെള്ളറട സ്വദേശി രാജേന്ദ്രന്റെ് (43) മൂക്കിന്റെ പാലത്തിന് പൊട്ടലേറ്റു. ഇതോടെ സ്ഥലത്ത് അഴിഞ്ഞാടിയ പോലീസ് യഥാര്‍ത്ഥ പ്രതികളെ വിട്ടു നൃത്തം ചവിട്ടിയ യുവാക്കളുടെ നേരെ തിരിയുകയും ഇവരെ മര്‍ദ്ദിച്ചു വലിച്ചിഴച്ചു ജീപ്പില്‍ കയറ്റി കൊണ്ട് പോകുകയും ചെയ്തു.

പൂവച്ചല്‍ നാവെട്ടിക്കോണം സ്വദേശി പ്രണവ് (29), തൂങ്ങാംപാറ വെള്ളമാനൂര്‍കോണം സ്വദേശി ആകാശ് (24), കാട്ടാക്കട മൈലാടി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്തയാള്‍ എന്നിവരെയാണ് പോലീസ് പിടിച്ചുകൊണ്ടുപോയത്. എന്നാല്‍ ഇവര്‍ ന്തും തള്ളും പോലീസ് മര്‍ദ്ദനവും എല്ലാം ദൂരെ നിന്ന് വീക്ഷിക്കുകയായിരുന്നുവെന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായി.

B4 Admin

Recent Posts

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

3 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

1 day ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

1 day ago