എലത്തൂർ:കോഴിക്കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ചില സാധനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി റയിൽവേ.ഭീകരാക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫി രണ്ട് കുപ്പി പെട്രോളുമായാണ് ട്രെയിനിലെത്തിയത്.പെട്രോൾ പോലുള്ള വസ്തുക്കൾ ട്രെയിനിൽ നിരോധിതമാണെന്ന് അപ്പോൾ തീവണ്ടിയിലുണ്ടായിരുന്ന പല യാത്രക്കാർക്കും അറിയില്ലായിരുന്നു. സ്വകാര്യ ആവശ്യത്തിന് വേണ്ടി പെട്രോളുമായി ആരോ കയറിയതായാണ് ഷാരൂഖിനെ ആദ്യ ഘട്ടത്തിൽ അവർ കണക്കാക്കിയത്. എന്നാൽ വളരെ പെട്ടെന്നാണ് ഷാരൂഖ് ഈ പെട്രോൾ കുപ്പി തുറന്ന് ട്രെയിനിൽ തീവച്ചത്.
ഇതിനുപിന്നാലെയാണ് നിരവധി സാധനങ്ങൾ ട്രെയിനിൽ നിരോധിച്ചത്.കൈയിൽ കരുതാൻ പാടില്ലാത്ത വസ്തുക്കളിൽ ആദ്യ സ്ഥാനം ദുർഗന്ധം വമിക്കുന്ന വസ്തുക്കൾക്കാണ്. ഇവ ട്രെയിൻ യാത്രയിൽ കൈയിൽ കരുതാൻ പാടില്ല. പെട്ടെന്ന് തീപിടിക്കാൻ സാധ്യതയു.ള്ള പെട്രോൾ പോലുള്ള ഇന്ധനങ്ങൾ, മണ്ണെണ്ണ, പടക്കം മുതലായ പൊട്ടിത്തെറിക്കാൻ ഇടയുള്ള ഒന്നും ട്രെയിൻ യാത്രയിൽ കൈയിൽ കരുതരുത്.കാലിയായ ഗ്യാസ് സിലിണ്ടറും യാത്രയിൽ കൊണ്ടുപോകാൻ പാടില്ല. എന്നാൽ സുഖമില്ലാത്ത രോഗികൾക്കൊപ്പം ഓക്‌സിജൻ സിലിണ്ടർ കൊണ്ടുപോകുന്നതിൽ വിലക്കില്ല. ചത്ത കോഴി, താറാവ് പോലുള്ള വസ്തുക്കൾ നിരോധിതമാണ്. ആസിഡ്, ദ്രവിപ്പിക്കുന്ന വസ്തുക്കൾ എന്നിവയും കൈയിൽ കരുതാൻ പാടില്ല.റെയിൽവേയുടെ നിരോധിത വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെട്ട വസ്തുക്കൾ യാത്രയ്ക്കിടെ കൈയിൽ കരുതുന്ന യാത്രക്കാരന് റെയിൽവേ ആക്ട് സെക്ഷൻ 164 പ്രകാരം ആയിരം രൂപ വരെ പിഴയും മൂന്ന് വർഷം വരെ തടവും ലഭിച്ചേക്കാം.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…