Sunday, December 21, 2025

തലശേരിയിൽ ആറ് വയസുകാരനെ ആക്രമിച്ച സംഭവം ; ആദ്യം അടിച്ചയാളെ അറസ്റ്റ് ചെയ്തു

കണ്ണൂർ: തലശേരിയിൽ ആറുവയസുകാരനെ കാറില്‍ ചാരിനിന്നതിന് ആക്രമിച്ച സംഭവത്തിൽ ആദ്യം അടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.മുഴപ്പിലങ്ങാട് സ്വദേശി മഹമൂദിനെയാണ് തലശേരി പൊലീസ് അറസ്റ്റു ചെയ്‍തത്. വ്യാഴാഴ്ച്ച രാത്രി കുട്ടിയെ മുഹമ്മദ് ഷിഹാദ് ചവിട്ടുന്നതിന് തൊട്ടു മുൻപ് വഴിയാത്രക്കാരനായ മഹമൂദ് കുഞ്ഞിന്‍റെ തലയ്ക്കടിക്കുന്ന ദൃശ്യങ്ങളാണ് ഇന്ന് പുറത്ത് വന്നത്.

കാറിന്‍റെ വാതിലിനോട് ചേർന്ന് നിൽക്കുന്ന കുട്ടിയുടെ തലയ്ക്ക് അടിക്കുന്നതും പിന്നീട് അവിടുന്ന് മാറ്റി നിർത്തുന്നതും ദൃശ്യങ്ങളിലുണ്ട്. താൻ കുട്ടിയെ അവിടെ നിന്ന് മാറ്റുകയായിരുന്നുവെന്നും ഭിക്ഷ ചോദിച്ചപ്പോൾ പൈസ കൊടുത്തുവെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഉപദ്രവിച്ചിട്ടില്ലെന്ന് കുട്ടിയും പൊലീസിന് മൊഴി നൽകി. ഇതോടെ രാവിലെ കസ്റ്റഡിയിലെടുത്തയാളെ പൊലീസ് പിന്നീട് വിട്ടയച്ചു. എന്നാൽ തലയ്ക്ക് അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു, മർദ്ദിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് പൊലീസ് പറഞ്ഞു.

Related Articles

Latest Articles