കോഴിക്കോട്: കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാൽ പാദങ്ങൾ കണ്ടെത്തിയതിന് പിന്നാലെ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളും കണ്ടെത്തി. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ബാക്കി ഭാഗങ്ങളും കണ്ടെത്തിയത്. രാവിലെ നാട്ടുകാരാണ് ഒരു കാല്‍ കണ്ടത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടാമത്തെ കാലും കിട്ടിയത്. പുല്ലുകള്‍ നിറഞ്ഞ വയലില്‍ ഇറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തുകയായിരുന്നു. അരയ്ക്ക് മുകളിലുള്ള ഭാഗവും പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണുള്ളത്.
സ്ഥലത്ത് പൊലീസ് നായയും ഫോറന്‍സിക് വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചു. രാവിലെ കാല്‍ കണ്ടെത്തിയ സ്ഥലത്തു നിന്നും ചെരുപ്പും വസ്ത്രങ്ങളും കണ്ടെടുത്തിരുന്നു. സമീപകാലത്ത് പ്രദേശത്ത് നിന്നും കാണാതായ വ്യക്തിയാണോ എന്നാണ് പൊലീസിന്റെ സംശയം. സമീപകാലത്തെ മറ്റു മിസ്സിങ് കേസുകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…