Saturday, December 20, 2025

ചാരുംമൂട് കള്ളനോട്ട് കേസ് ;പൊലീസിന്‍റെ തെളിവെടുപ്പ് പൂർത്തിയായി,തെളിവെടുപ്പിൽ പൊലീസിന് ലഭിച്ചത് നിർണ്ണായകമായ വിവരങ്ങൾ

ചാരുംമൂട്: കള്ളനോട്ട് കേസിലെ പ്രതികളുമായുള്ള പൊലീസിന്‍റെ തെളിവെടുപ്പ് പൂർത്തിയായി. തെളിവെടുപ്പിൽ പുറത്ത് വന്നത് നിർണ്ണായകമായ വിവരങ്ങൾ ആണ്.നോട്ട് പ്രിന്‍റ് ചെയ്തിരുന്ന വിവിധയിടങ്ങളിൽ ആണ് പ്രതികളെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയത്.നൂറനാട് സിഐ പി. ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ ആയിരുന്നു തെളിവെടുപ്പ്. മാവേലിക്കര കോടതിയിൽ റിമാന്‍റിലായിരുന്ന പ്രതികളെ ശനിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കൊല്ലത്ത് നിന്നും നോട്ടടിക്കുവാനുള്ള പ്രിന്‍ററും, സ്കാനറും വാങ്ങിയ കട, ശ്യാം ശശി ജോലി ചെയ്തിരുന്ന വാളകത്തെ പ്രിന്‍റിംഗ് പ്രസ്സ്, നോട്ടടി നടത്തിയ വാളകത്തെ ഉഷസ് ലോഡ്ജ്, കൊല്ലം നെല്ലിമുക്കിലും കരുന്നാഗപ്പള്ളി, ഇടപ്പള്ളിക്കോട്ട, ഓച്ചിറ എന്നിവിടങ്ങളിലുള്ള വാടക വീടുകൾ എന്നിവിടങ്ങളിലും തെളിവെടുപ്പ് പൂർത്തിയാക്കി.

ദീപു ശശിയ്ക്ക് ഷംനാദ് പണം കൈമാറിയ കടപ്പന ബസ് സ്റ്റാന്‍റിലെത്തിയ പൊലീസ് സംഘം ഇയാളുടെ തങ്കമണിയിലുള്ള വീട്ടിലും പരിശോധാന നടത്തി.ക്ലീറ്റസിന്‍റെ വീട്ടിലും, ചുനക്കര കോമല്ലൂരിലുള്ള രഞ്ജിത്തിന്‍റെ ഹോട്ടലിലും വീട്ടിലും പൊലീസിന്‍റെ പരിശോധനയും തെളിവെടുപ്പും നടന്നു. ചെറിയ തുകയ്ക്ക് സാധനം വാങ്ങി 500 ന്‍റെ നോട്ടുകൾ മാറിയെടുത്തിരുന്ന ലേഖയുടെ വീട്ടിൽ അന്വേഷണത്തിന്‍റെ ആദ്യ ദിവസം റെയ്ഡ് നടത്തുകയും കളളനോട്ടുകൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles