Featured

പോപ്പുലർ ഫ്രണ്ടിന്റെ അണ്ണാക്കിൽ ഇന്ത്യൻ സൈന്യത്തിന്റെ ഉണ്ട കേറുമെന്ന് ഉറപ്പായി..!!

ഭാരതസൈന്യത്തിനെതിരെ പോപ്പുലർ ഫ്രണ്ട് എന്ന ഭീകരസംഘടന ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ടിന്റെ നിഴൽ സംഘടനയായ NCHRO ആണ് ഭാരതസൈന്യത്തിനെതിരെ രംഗത്ത് വന്നത്. സംഗതി മറ്റൊന്നുമല്ല, കാലാകാലങ്ങളായി ഇന്ത്യൻ സൈനികർ വിളിക്കുന്ന യുദ്ധകാഹളം ഇനി മുഴക്കരുതെന്ന ആവശ്യവുമായാണ് പോപ്പുലർ ഫ്രണ്ടിന്റെ മനുഷ്യാവകാശ സംഘടന ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്. രാജ്യസ്നേഹവും ആത്മാഭിമാനവും ഉയർത്തിപ്പിടിക്കാൻ ധീരസൈനികർ പരമ്പരാഗതമായി വിളിക്കുന്ന പോർവിളികളിൽ ഹിന്ദുമത സ്വാധീനമുണ്ടെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ കണ്ടെത്തൽ.

അതുകൊണ്ട് ഇനി മുതൽ അത് വിളിക്കാനോ മുഴക്കാനോ പാടില്ലെന്ന് പോപ്പുലർ ഫ്രണ്ടിന്റെ മനുഷ്യാവകാശ സംഘടനയായ NCHRO ആവശ്യപ്പെട്ടിരിക്കുകയാണ്. ഹൈന്ദവമത സ്വാധീനമുള്ളതുകൊണ്ട് സൈന്യത്തിന്റെ പോർവിളികൾ മുഴക്കാൻ പാടില്ലെന്ന് പോപ്പുലർ ഫ്രണ്ട് പോലൊരു ഭീകരസംഘടന പരസ്യമായി ആവശ്യപ്പെടുന്നു. സൈന്യം ഈ പോർവിളികൾ ഒഴിവാക്കിയില്ലെങ്കിൽ കോടതിയെ സമീപിക്കും എന്നാണ് NCHRO തമിഴ്നാട്ഘടകം വെല്ലുവിളിക്കുന്നത്.

കോയമ്പത്തൂരിനടുത്ത് മധുക്കരയിൽ മദ്രാസ് റെജിമെന്റ് ആസ്ഥാനത്ത് ഗേറ്റുകൾക്കു മുന്നിൽ ‘വെട്രിവേൽ വീരവേൽ’ എന്ന സൈന്യത്തിന്റെ പോർവിളി രേഖപ്പെടുത്തിയിട്ടുണ്ട്.

കാലങ്ങളായി മദ്രാസ് റെജിമെന്റിലെ സിനികർ ജാതിമതഭേദമന്യെ വിളിക്കുന്ന പോർവിളിയാണ് വെട്രിവേൽ വീരവേൽ എന്ന കാഹളം. എന്നാൽ എല്ലാ മതസ്ഥരുമുള്ള സൈന്യത്തിൽ ഉപയോഗിക്കുന്നത് മതമുദ്രാവാക്യം ആണെന്നാണ് പോപ്പുലർ ഫ്രണ്ട് വാദിക്കുന്നത്.

ഹൈന്ദവരുടെ ആരാധനാമൂർത്തിയായ വേൽമുരുകനുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് വെട്രിവേൽ വീരവേൽ എന്ന യുദ്ധകാഹളം. ഇത് എല്ലാ മതക്കാരും സേവനം അനുഷ്ടിക്കുന്ന സൈന്യത്തിൽ വിളിക്കരുത്, അങ്ങനെ ചെയ്താൽ കോടതിയെ സമീപിക്കും എന്നാണ് പോപ്പുലർഫ്രണ്ടിന്റെ വെല്ലുവിളി.

പോപ്പുലർ ഫ്രണ്ടിന്റെ നിഴൽ സംഘടനയായ മനുഷ്യാവകാശ സംഘടനയുടെ തലപ്പത്ത് പരിസ്ഥിതി പ്രവർത്തകർ, മുൻ നക്സലൈറ്റുകൾ, കമ്മ്യൂണിസ്റ്റുകൾ ഒക്കെയുണ്ട്. തീവ്രവാദ കേസിൽ ജയിലിൽ കഴിയുന്ന സിദ്ധിഖ് കാപ്പൻ നേരത്തെ ഈ സംഘടനയുടെ ഡൽഹി ഓഫീസ് സെക്രട്ടറി ആയിരുന്നു.

ഇപ്പോൾ സൈന്യത്തിനെതിരെ രംഗത്ത് വന്നിട്ടുള്ള തമിഴ്നാട് ഘടകത്തിന്റെ അമരത്ത് ഇരിക്കുന്നത് സിപിഐ യുടെ മുതിർന്ന നേതാവായ ഭവാനി എം മോഹനാണ്. അങ്ങനെ രാജ്യവിരുദ്ധരെയെല്ലാം പല സംഘടനകളിൽ നിന്നുമായി ഒന്നിച്ചു ചേർത്ത് പോപ്പുലർ ഫ്രണ്ട് നിയന്ത്രിക്കുന്ന സംഘടനയാണ് NCHRO.

ഇനി ഇന്ത്യൻ സൈന്യത്തിനെതിരെ തിരിയുന്ന പോപ്പുലർ ഫ്രണ്ടിനോട് പറയാനുള്ളത്.

ഇത് ഭാരതമാണ്. ഭാരതത്തിന് ഒരു സംസ്കാരമുണ്ട്. ഒരു പാരമ്പര്യമുണ്ട്, ആചാരമര്യാദകളുമുണ്ട്‌. ഇവിടെ മുഴങ്ങുന്നത് ഈ നാടിന്റെ വൈഭവത്തെക്കുറിച്ചുള്ള മുദ്രാവാക്യങ്ങൾ ആയിരിക്കും. പണ്ട് ഒസ്യത്ത് വാങ്ങി സ്വന്തം രാഷ്ട്രം ഉണ്ടാക്കാൻ പോയ ആളുകളുടെ പാരമ്പര്യം പേറുന്ന നിങ്ങൾ മറ്റിടങ്ങളിലെ ഇന്ത്യൻ സൈന്യത്തിന്റെ പോർവിളികൾ കേട്ടാൽ കുരുപൊട്ടി ചാകുമെന്ന് ഉറപ്പാണ്. ബീഹാർ റെജിമെന്റിലും രാജ്പുത് റെജിമെന്റിലും ഇന്ത്യൻ സൈന്യത്തിന്റെ പോർവിളി ജയ് ബജറംഗ് ബലി എന്നാണ്. മറാഠ റെജിമെന്റിൽ ഛത്രഒഅതി ശിവജി മഹാരാജ് കീ ജയ് എന്നാണ്‌. ബദ്രി വിശാൽ ലാൽ ജി ജയ് എന്നും ജയ് ബദ്രിനാഥ്, ജയ് മാ കാളി, ദുർഗാ മാതാ കീ ജയ്, ജയ് ദുർഗാ നാഗ തുടങ്ങി നിങ്ങൾക്ക് അലോസരമുണ്ടാക്കുന്ന ഒരുപാടൊരുപാട് പോർവിളികൾ ഇന്ത്യൻ സൈന്യത്തിന്റേതായുണ്ട്.

ഇതേ നിങ്ങൾ തന്നെയാണ് ഭാരത് മാതാ കീ ജയ് വിളിക്കുമ്പോൾ ഉറഞ്ഞു തുള്ളുന്നത്. സൈന്യം പൂജ നടത്തുമ്പോൾ കുരു പൊട്ടിക്കുന്നത്. ഇതൊക്കെയങ്ങ് മാറ്റണമെന്ന വെല്ലുവിളിയുമായി ഇന്ത്യൻ സൈന്യത്തിനു നേരെ ചെന്നാൽ അണ്ണാക്കിൽ സൈന്യത്തിന്റെ വെടിയുണ്ട കേറും. അതുകൊണ്ട് കളിക്കുമ്പോൾ ആളറിഞ്ഞ് കളിക്കണം എന്നാണ് പോപ്പുലർ ഫ്രണ്ടിനോടും പോപ്പുലർ ഫ്രണ്ടിന്റെ മറവിൽ ഒളിച്ചിരുന്ന് വിടുവായത്തം വിളമ്പുന്ന തീവ്രവാദികളോടും പറയാനുള്ളത്‌.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

11 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

11 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

11 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

11 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

11 hours ago

ദില്ലിയിലെ പ്രതിഷേധത്തിനിടെ വനിതാ പൊലീസിനോട് അനാദരവ് കാട്ടി?. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…

13 hours ago