Kerala

പ്രതിപക്ഷ ഉപനേതാവ് പദവി! ഇല്ലാത്ത പ്രശ്നം എന്തിനാണ് ചർച്ച ചെയ്യുന്നത്? സ്വരം കടുപ്പിച്ച് പിണറായി വിജയൻ

തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തർക്കങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് കടുത്ത സ്വരത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇല്ലാത്ത ഒരു പ്രശ്നം എന്തിനാണ് ചർച്ച ചെയ്യുന്നതെന്നും കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഇങ്ങനെയൊരു പദവിയെച്ചൊല്ലി പ്രശ്നങ്ങളുണ്ടായിട്ടുണ്ടോ എന്നും പിണറായി ചോദിച്ചു. ഈ വിഷയത്തിൽ ആര് വിട്ടുവീഴ്ച ചെയ്യണം എന്നാണ് പറയുന്നതെന്നും താൻ മുമ്പ് പറഞ്ഞ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് വ്യക്തമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്ഭവുമായി ഇനിയും കാണുമെന്നും തമ്മിൽ കാണുന്നതിനോ ചർച്ചകൾ നടത്തുന്നതിനോ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐക്ക് വാശിയില്ലെന്ന് ബിനോയ് വിശ്വം വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ, എൽഡിഎഫിനകത്ത് വോട്ടെടുപ്പിലൂടെ തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഐയുടെ വാതിൽ എല്ലാക്കാലത്തും ചർച്ചയ്ക്കായി തുറന്നുവെച്ചിരിക്കുമെന്നും തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ സിപിയെമ്മിനെ കുറ്റപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. നിലപാട് വ്യക്തമാക്കിയതുകൊണ്ട് ഘടകകക്ഷികൾ ശത്രുപക്ഷത്താവില്ലെന്നും രാഷ്ട്രീയപ്രശ്നങ്ങൾ രാഷ്ട്രീയമായിത്തന്നെ തീർക്കണമെന്നും ബിനോയ് വിശ്വം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ചൂണ്ടിക്കാണിച്ചു. നേരത്തെ കണ്ണൂരിൽ വെച്ച് മാദ്ധ്യമപ്രവർത്തകരെ കണ്ടപ്പോഴും പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട വിഷയം തീർന്നുവെന്നായിരുന്നു പിണറായി വിജയൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ, പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ നേതാവ് ഡി. രാജ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ സൂചിപ്പിച്ചപ്പോഴാണ് കടുത്ത ഭാഷയിലുള്ള പ്രതിപക്ഷ നേതാവിന്റെ മറുപടി ഉണ്ടായത്. ഇതിൽ എന്ത് വിട്ടുവീഴ്ചയാണ് വേണ്ടതെന്നും ഇല്ലാത്ത ഒരു പ്രശ്നം ചർച്ച ചെയ്യണം എന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളതെന്നും പിണറായി വിജയൻ ചോദിച്ചു. തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും മുന്നണിയിലെ ചർച്ചകൾ സാധാരണ രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്ന സൂചനയാണ് ഇരു നേതാക്കളുടെയും വാക്കുകൾ നൽകുന്നത്.

B4 Admin

Recent Posts

എൻവിഡിയയുടെ തലപ്പത്തേക്ക് മൂന്ന് ഇന്ത്യൻ വംശജർ: ജെൻസൻ ഹുവാങ്ങിന്റെ പിൻഗാമി ആരാകും?

ആഗോള എഐ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനിയായ എൻവിഡിയയുടെ തലപ്പത്തേക്ക് മൂന്ന് ഇന്ത്യൻ വംശജരുടെ പേരുകൾ ഉയരുന്നു. ദീർഘകാലം കമ്പനിയെ…

1 hour ago

മാഫിയ രാജിന് അന്ത്യം കുറിച്ച് ഉത്തർപ്രദേശ് നിയമവാഴ്ചയുടെ പാതയിൽ: യമുന എക്സ്പ്രസ് വേയിൽ പുതിയ സി.എൻ.എച്ച് ട്രാക്ടർ പ്ലാന്റിന്റെ ഭൂമിപൂജ നിർവഹിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്!

ഉത്തർപ്രദേശിൽ മുൻകാലങ്ങളിലുണ്ടായിരുന്ന മാഫിയകളുടെ അരാജകത്വ ഭരണം പൂർണ്ണമായി അവസാനിക്കുകയും പകരം സുശക്തമായ നിയമവാഴ്ച യാഥാർത്ഥ്യമാവുകയും ചെയ്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…

2 hours ago

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സർവ്വസജ്ജം; ഭക്തലക്ഷങ്ങളുടെ സുരക്ഷയ്ക്ക് 650 പോലീസുകാരും പ്രത്യേക കെഎസ്ആർടിസി സർവീസുകളും, പവിത്രമായ ചടങ്ങുകൾ തത്സമയമെത്തിക്കാൻ തത്ത്വമയി നെറ്റ്‌വർക്ക്!

നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവത്തിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി അവലോകന യോഗം വിലയിരുത്തി. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ…

2 hours ago

ലോകത്തിലെ ആദ്യത്തെ ടിൽറ്റഡ് എൽഇഡി പ്ലാനറ്റോറിയം മൈസൂരുവിൽ: ‘കോസ്മോസ്’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി

ഭാരതത്തിന്റെ ബഹിരാകാശ-ശാസ്ത്ര ഗവേഷണ മുന്നേറ്റങ്ങൾക്ക് പുതിയ അധ്യായം കുറിച്ച് മൈസൂരുവിൽ അത്യാധുനിക പ്ലാനറ്റോറിയമായ 'കോസ്മോസ്' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം…

3 hours ago

മന്ത്രിമാർക്കും വിശിഷ്ട വ്യക്തികൾക്കും 24 പുത്തൻ ഇന്നോവകൾ: 9.64 കോടി രൂപ ചെലവിട്ട് സർക്കാർ

സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…

18 hours ago

70-കളിലെ ബോഹോ ചിക് (Boho Chic) ഫാഷനാണ് ഇപ്പോൾ ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.

ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…

18 hours ago