Kerala

സ്റ്റേഷനിൽ അതിക്രമിച്ചു കയറി ലോക്കപ്പ് പ്രതികളെ മോചിപ്പിക്കാൻ ശ്രമം; ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐ തിരുവനന്തപുരത്ത് കസ്റ്റഡിയിൽ !

തിരുവനന്തപുരം : തിരുവനന്തപുരത്ത് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി സെല്ലിലുള്ളവരെ മോചിപ്പിക്കാൻ ശ്രമിച്ച സർക്കിൾ ഇൻസ്പെക്ടർ പോലീസ് കസ്റ്റഡിയിൽ. ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐ യഹിയെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടു കൂടിയാണ് സിനിമാ സ്റ്റൈൽ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങൾ പോലീസ് സ്റ്റേഷനിലിരങ്ങേറിയത്.

കഴിഞ്ഞ ദിവസം പനവൂർ മേഖലയിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ നെടുമങ്ങാട് പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തു വരികയായിരുന്ന സാഹചര്യത്തിലാണ് ഇന്ന് ഉച്ചയ്ക്ക് സിഐ യഹിയ സ്റ്റേഷനിലേക്ക് എത്തിയത്. കസ്റ്റഡിയിലുള്ളവർ തന്റെ ബന്ധുക്കളും പരിചയക്കാരുമാണെന്നും അതിനാൽ ഉടനടി അവരെ വിട്ടയക്കണമെന്നും ഇയാൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നെടുമങ്ങാട് എസ്ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി ഈ ആവശ്യത്തിന് വഴങ്ങാൻ തയ്യാറായില്ല.

ആവശ്യം നിരസിക്കപ്പെട്ടതോടെ പ്രകോപിതനായ സിഐ യഹിയ സ്വയം ലോക്കപ്പ് സെല്ലിന്റെ വാതിൽ തുറന്ന് പ്രതികളെ പുറത്തിറക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പൊലീസുകാർ ചേർന്ന് ഇയാളെ തടഞ്ഞു. ഇതോടെ പോലീസുകാരുമായി വാക്കേറ്റമുണ്ടാവുകയും സിഐ നേരെ സെല്ലിനുള്ളിലേക്ക് കയറിക്കിടന്ന് പ്രതിഷേധിച്ച് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മുഴുവൻ കടുത്ത ഭാഷയിൽ ഭീഷണിപ്പെടുത്താൻ തുടങ്ങുകയും ചെയ്തു. സിഐ യഹിയ സംഭവസമയത്ത് കനത്ത മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വൈദ്യപരിശോധനാ ഫലം പുറത്തുവന്ന ശേഷം ഇയാളുടെ അറസ്റ്റ് ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് സൂചന.

B4 Admin

Recent Posts

പാകിസ്ഥാന്റെ കടക്കെണി പുതിയ ഭീകരമുഖത്തേക്ക്: വിദേശക്കടം പത്തുവർഷത്തിനിടെ ഇരട്ടിയായി 135.1 ബില്യൺ ഡോളറിലെത്തിയെന്ന് ലോകബാങ്കിന്റെ പുതിയ വെളിപ്പെടുത്തൽ!

ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…

2 hours ago

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

15 hours ago

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

23 hours ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

1 day ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

1 day ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

1 day ago