തിരുവനന്തപുരം: നാവികസേന ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപദി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു.150 നാവിക സേന അംഗങ്ങളാണ് രാഷ്ട്രപതിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നൽകി സ്വീകരിച്ചത്.
തിരുവനന്തപുരം ശംഖുമുഖം തീരത്ത് ഇന്ത്യൻ നാവികസേനയുടെ കരുത്ത് തെളിയിക്കുന്ന അഭ്യാസപ്രകടനങ്ങൾക്ക് ആവേശകരമായ തുടക്കം. ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി പങ്കെടുക്കും. തിരുവനന്തപുരത്ത് ആദ്യമായാണ് നാവികസേനാ ദിനാഘോഷം സംഘടിപ്പിക്കുന്നത്.നാവികസേന ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ഇതാദ്യമായാണ് ഇത്രയും വിപുലമായ അഭ്യാസപ്രകടനം നടക്കുന്നത് .19 പ്രധാന യുദ്ധക്കപ്പലുകള്‍ അടക്കം 40 ലേറെ പടക്കപ്പലുകളും അന്തര്‍വാഹിനിയും 32 പോര്‍വിമാനങ്ങളും അണിനിരന്നു. .
ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെയുള്ള ആത്യാന്താധുനിക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും അഭ്യാസപ്രകടനത്തില്‍ അണിനിരക്കും.ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് കോല്‍ക്കത്ത, ഐഎന്‍എസ് ത്രിശൂല്‍, ഐഎന്‍എസ് തല്‍വാര്‍ എന്നിവയുള്‍പ്പെട്ട പടക്കപ്പലുകളും ഉണ്ട് .പായ്ക്കപ്പലുകളായ ഐഎന്‍എസ് തരംഗിണി, ഐഎന്‍എസ് സുദര്‍ശിനി എന്നിവയും ശക്തിപ്രകടനത്തിന്‍റെ ഭാഗമായി .പൊതുജനങ്ങള്‍ക്കും അഭ്യാസ പ്രകടനങ്ങള്‍ കാണാൻ അവസരമൊരുക്കിയിരുന്നു.രാത്രി ഏഴോടെ രാഷ്ട്രപതി ലോക്ഭവനിലെത്തും. വ്യാഴാഴ്ച രാവിലെ 9.45ന് ഡൽഹിക്ക് മടങ്ങും.

