Saturday, December 13, 2025

ആഴക്കടലിലെ അതിമനോഹര ദ്വാരകാ ​ന​ഗരം സ്കൂബ ​‍ഡൈവിലൂടെ ആസ്വദിച്ച് പ്രധാനമന്ത്രി; ചിത്രങ്ങൾ പങ്കുവെച്ച് മോദി

ഗാന്ധിന​ഗർ: ഭ​ഗവാൻ ശ്രീകൃഷ്ണന്റെ പുണ്യഭൂമിയായ ​ഗുജറാത്തിലെ ദ്വാരക ന​ഗരി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകാപുരിയിലെത്തിയ പ്രധാനമന്ത്രി സ്കൂബ ​‍ഡൈവിലൂടെ ആഴക്കടലിലെ ദൃശ്യങ്ങൾ ആസ്വദിച്ചു. നാവികസേനയുടെ മുങ്ങൽ വിദ​​ഗ്ധരോടൊപ്പമാണ് പ്രധാനമന്ത്രി കടലിലിറങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

ദ്വാരക നഗരത്തിൽ പ്രാർത്ഥിച്ചത് വളരെ ദിവ്യമായ അനുഭവമായിരുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ആത്മീയ മഹത്വത്തിന്റെയും ഭക്തിയുടെയും അതിരില്ലാത്ത ബന്ധമുണ്ടെന്ന് തോന്നി. ഭഗവാൻ ശ്രീകൃഷ്ണൻ എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
നാവികസേനാ ഉദ്യോ​ഗസ്ഥരോടൊപ്പം കടലിൽ നിൽക്കുന്നതിന്റെയും സുരക്ഷാ ഉപകരണങ്ങൾ ധരിച്ച് കടലിൽ മുങ്ങുന്നതിന്റെയും ചിത്രങ്ങളാണ് എക്സിൽ പങ്കുവച്ചിരിക്കുന്നത്.

Related Articles

Latest Articles