മെട്രോയുടെ രണ്ടാം ഘട്ട പാതക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി ; പേട്ട എസ് എൻ പാത ഉദ്ഘടനം ചെയ്ത് നരേന്ദ്ര മോദി; 4600 രൂപയുടെ അധിക പദ്ധതികൾകൊച്ചി :മെട്രോയുടെ രണ്ടാംഘട്ടത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു.റെയിൽവേ പദ്ധതികളും ഉദഘാടനം ചെയ്തു.ഗതാഗത വികസനത്തിൽ കേരളത്തിന് വലിയ നേട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ പദ്ധതികൾ ഓണ സമ്മാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.4600 രൂപയുടെ അധിക പദ്ധതികൾ മെട്രോയുടെ രണ്ടാം ഘട്ടം ഗുണകരമാക്കും.യുവാക്കൾക്ക് ഇത് വലിയ സഹായമാണെന്നും അദ്ദേഹം വ്യക്തമാക്കി.നഗര വികസനത്തിന് പുതിയ ദിശ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെട്രോ കൊണ്ട് വളരെ ഏറെ ഗുണങ്ങൾ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡുകളിൽ തിരക്ക് കുറയാൻ സഹായിക്കും എന്നും, യാത്രയ്ക്കുള്ള സമയം കുറയുമെന്നും,മലിനീകരണം കുറയുമെന്നും അദ്ദേഹം എണ്ണി പറഞ്ഞു.

