ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീഷണിയുമായി യുവാവ്. അടുത്ത 2-3 വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലപ്പെടുമെന്നാണ് യുവാവ് പറയുന്നത്. നരേന്ദ്രമോദിക്കും ബിജെപി സർക്കാരിനുമെതിരെ ഒരു വിഭാഗം കർഷകർ രാജ്യതലസ്ഥാനത്തിൻ്റെ അതിർത്തിയിൽ പ്രഹസന പരിപാടികൾ നടത്തുകയാണ്. അതിനിടയിലാണ് അടുത്ത 2-3 വർഷത്തിനുള്ളിൽ പ്രധാനമന്ത്രി മോദി കൊല്ലപ്പെടുമെന്ന് ഒരു യുവാവ് പരസ്യമായി ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ കാട്ടുതീ പോലെ പടർന്നത്.
ഭീഷണി മുഴക്കിയത് കർഷകനാണോ അല്ലയോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അയാൾ ഒരു സിഖുകാരനാണെന്ന് വ്യക്തമാണ്. ഒരു മാധ്യമപ്രവർത്തകനോട് സംസാരിക്കവേയാണ് യുവാവ് പ്രധാനമന്ത്രി മോദിയെ കൊല്ലുമെന്ന് പറഞ്ഞത്. 2-3 വർഷത്തിനുള്ളിൽ പ്രധാനമന്ത്രി മോദി കൊല്ലപ്പെടുമെന്ന വാർത്ത നിങ്ങൾക്ക് ലഭിക്കും”. ഇത് കേട്ട റിപ്പോർട്ടർ അതിനോട് പ്രതികരിക്കുകയും അതൊരു വലിയ വാർത്തയാണെന്ന് പറയുകയും ചെയ്യുമ്പോൾ അത് വലിയ ഭീഷണിയാണെന്ന് അയാൾ തിരിച്ച് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. കർഷക യൂണിയൻ രാജ്യവ്യാപകമായി ‘ദില്ലി ചലോ’ മാർച്ച് നടത്തുന്ന സമയത്താണ് ഇയാളുടെ മോദി വിരുദ്ധമായ പരാമർശം ഉണ്ടായത്.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…