The protest, which started yesterday demanding the return of cut salaries, was called off
പാലക്കാട്: വെട്ടിക്കുറച്ച ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ആരംഭിച്ച പ്രതിഷേധസമരം പിൻവലിച്ചു.മണ്ണാര്‍ക്കാട് എംഇടി സ്കൂളിലെ 45 അധ്യാപകരാണ് സമരം നടത്തിയത്. ശമ്പള കുടിശ്ശിക ഈ ഒക്ടോബര്‍ 31-നകം നൽകുമെന്ന് മാനേജ്മെൻ്റ് ഉറപ്പ് നൽകിയതോടെയാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ഇന്നലെ ആരംഭിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി രാത്രിയിലും അധ്യാപകർ സ്കൂളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു വരികയായിരുന്നു.
കൊവിഡ് കാലത്താണ് എംഇടി സ്കൂളിലെ അധ്യാപകരുടേയും അനധ്യാപകരുടേയും ശമ്പളം മാനേജ്മെൻ്റ് വെട്ടിക്കുറച്ചത്. കൊവിഡ് പ്രതിസന്ധി മാറി വിദ്യാർത്ഥികളിൽ നിന്ന് ഫീസ് മുഴുവനും ലഭിക്കുന്ന മുറയ്ക്ക് ശമ്പളം തിരിച്ചു തരാമെന്ന ഉറപ്പിലാണ് മാനേജ്മെൻ്റ് ശമ്പളം വെട്ടിക്കുറച്ചതെന്ന് സമരം നടത്തിയ അധ്യാപകര്‍ പറയുന്നത്.
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്‍ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…