Kerala

കസേരകളിയിൽ മനംമടുത്ത് അണികൾ; ഉന്നത വിദ്യാഭ്യാസത്തിനായി ലീഗിൽ ഗ്രൂപ്പ് പോര് മുറുകുന്നു, കോൺഗ്രസിന്റെ ദയനീയതയിൽ യുഡിഎഫിൽ വൻ പ്രതിസന്ധി

കോഴിക്കോട് : മന്ത്രിസഭ അധികാരമേറ്റിട്ടും വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാൻ കഴിയാതെ യുഡിഎഫ് മുന്നണിയിൽ അടിയൊഴുക്കുകൾ ശക്തമാകുന്നു. ഫിഷറീസ് വകുപ്പിന് പകരം ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നെ കൈവശം വെക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപകരും ഗവേഷകരും രംഗത്തെത്തിയതോടെ ലീഗ് നേതൃത്വവും കോൺഗ്രസും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. 79 പേർ ഒപ്പിട്ട സംയുക്ത പ്രസ്താവന പുറത്തുവിട്ടുകൊണ്ട് ലീഗ് നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്താനാണ് ഒരു വിഭാഗത്തിന്റെ ശ്രമം. അധികാരമേറ്റിട്ടും ഒരു വകുപ്പ് പോലും കൃത്യമായി വിഭജിച്ചു നൽകാൻ ധൈര്യമില്ലാത്ത കോൺഗ്രസ് നേതൃത്വത്തിന്റെ ദയനീയതയും, കിട്ടുന്ന വകുപ്പുകളിലെല്ലാം സ്വന്തക്കാരെ തിരുകിക്കയറ്റാൻ നോക്കുന്ന ലീഗിന്റെ കടുംപിടിത്തവും പുതിയ സർക്കാരിന്റെ പ്രതിച്ഛായ തുടക്കത്തിൽ തന്നെ തകർത്തിരിക്കുകയാണ്.

വിദ്യാഭ്യാസ വകുപ്പ് വിഭജിക്കുകയാണെങ്കിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നിർബന്ധമായും മുസ്ലിം ലീഗ് തന്നെ ഏറ്റെടുക്കണമെന്നാണ് ലീഗ് അനുകൂലികളായ അദ്ധ്യാപകരുടെ ആവശ്യം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മലബാറിനോട് കാലങ്ങളായി തുടരുന്ന കടുത്ത വിവേചനവും അസന്തുലിതാവസ്ഥയും പരിഹരിക്കാൻ ലീഗ് ഈ വകുപ്പ് ഭരിച്ചേ മതിയാകൂ എന്നാണ് ഇവരുടെ വാദം. സംസ്ഥാനത്തെ ആകെ ബിരുദാനന്തര ബിരുദ സീറ്റുകളിൽ വെറും 23.9 ശതമാനവും ബിരുദ കോഴ്സുകളിൽ 28.1 ശതമാനം സീറ്റുകളും മാത്രമാണ് മലബാറിലുള്ളതെന്ന കണക്കുകൾ ഉദ്ധരിച്ചാണ് പ്രസ്താവന. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ് ഈ വിവേചനം രൂക്ഷമായതെന്നും തെക്കൻ കേരളത്തിലെ ചില സമുദായ മാനേജ്മെന്റുകൾക്ക് ന്യൂജെൻ കോഴ്സുകൾ നൽകിയപ്പോൾ മലബാറിന് കാലഹരണപ്പെട്ട കോഴ്സുകളാണ് ലഭിച്ചതെന്നും ഇവർ ആരോപിക്കുന്നു. എന്നാൽ കാലങ്ങളായി മാറിമാറി ഭരിച്ചിട്ടും മലബാറിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ലീഗിന് കഴിഞ്ഞിട്ടില്ലെന്ന യാഥാർത്ഥ്യം മറച്ചുവെച്ചുകൊണ്ടാണ് സ്വന്തം പാർട്ടിക്ക് വേണ്ടി ഇപ്പോൾ ഈ സമ്മർദ്ദ രാഷ്ട്രീയം പയറ്റുന്നത്.

വിദേശ സർവ്വകലാശാലകളുമായുള്ള സഹകരണം ഉറപ്പാക്കാനും പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ ആരംഭിക്കാനുമുള്ള ദീർഘവീക്ഷണം ലീഗിന് മാത്രമാണുള്ളതെന്ന അധ്യാപകരുടെ അവകാശവാദം പൊതുസമൂഹത്തിൽ വലിയ പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിനുപുറമെ, ലീഗ് അല്ലാതെ മറ്റാരെങ്കിലും ഈ വകുപ്പ് കൈകാര്യം ചെയ്താൽ കേരളത്തിലെ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റം അട്ടിമറിക്കപ്പെടുമെന്ന വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിലുള്ള പരാമർശങ്ങളും പ്രസ്താവനയിലുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ താക്കോൽ സ്ഥാനങ്ങളിൽ സ്വന്തം താല്പര്യക്കാരെയും പാർട്ടി അനുഭാവികളെയും തിരുകിക്കയറ്റാനുള്ള ലീഗിന്റെ വ്യക്തമായ അജണ്ടയാണ് ഇതിലൂടെ പുറത്തുവരുന്നത്. അക്കാദമിക യോഗ്യതയേക്കാൾ പാർട്ടി കൂറിനാണ് പ്രാധാന്യമെന്ന ലീഗിന്റെ ഈ നിലപാട് ഉന്നതവിദ്യാഭ്യാസ രംഗത്തെ തകർക്കുമെന്ന ആശങ്ക ശക്തമാണ്.

ഘടകകക്ഷികളുടെ ഇത്തരം നഗ്നമായ സമ്മർദ്ദ തന്ത്രങ്ങൾക്ക് മുന്നിൽ പൂർണ്ണമായും കീഴടങ്ങുന്ന കാഴ്ചയാണ് കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഉണ്ടാകുന്നത്. ഫിഷറീസ് വകുപ്പിനെച്ചൊല്ലി ലത്തീൻ സഭ ഉയർത്തിയ വിയോജിപ്പും ലീഗിന്റെ പിടിവാശിയും ഒരേസമയം കൈകാര്യം ചെയ്യാൻ കഴിയാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ വലയുകയാണ്. ലീഗ് ഉന്നത വിദ്യാഭ്യാസം ആവശ്യപ്പെടുമ്പോൾ അതിനെ ശക്തമായി നേരിടാനോ കൃത്യമായ നയരൂപീകരണം നടത്താനോ കോൺഗ്രസിന് സാധിക്കുന്നില്ല. മുന്നണിയിലെ വലിയ കക്ഷിയായിട്ടും ഘടകകക്ഷികളുടെ ആജ്ഞാനുവർത്തികളായി കോൺഗ്രസ് മാറുന്നത് ഭരണസ്തംഭനത്തിലേക്കാണ് വഴിതുറക്കുന്നത്. വകുപ്പുകൾക്ക് വേണ്ടിയുള്ള ഈ കസേരക്കളിയും തമ്മിലടിയും കാരണം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ട സുപ്രധാനമായ ആദ്യ ദിവസങ്ങൾ തന്നെയാണ് യുഡിഎഫ് നഷ്ടപ്പെടുത്തുന്നത്.

B4 Admin

Recent Posts

മന്ത്രിമാർക്കും വിശിഷ്ട വ്യക്തികൾക്കും 24 പുത്തൻ ഇന്നോവകൾ: 9.64 കോടി രൂപ ചെലവിട്ട് സർക്കാർ

സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…

11 hours ago

70-കളിലെ ബോഹോ ചിക് (Boho Chic) ഫാഷനാണ് ഇപ്പോൾ ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.

ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…

11 hours ago

ഇന്ദിരാഗാന്ധിയുടെ ഭക്ഷണം പങ്കിട്ടത് ചാൾസ് ശോഭരാജിന്റെ കാമുകിയുമായി തിഹാർ ജയിലിലെ അപൂർവ കഥ

1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…

11 hours ago

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സർവ്വസജ്ജം: ഭക്തിസാന്ദ്രമായ ചടങ്ങുകളും കാർത്തിക വിളക്കും ഈ മാസം 24-ന്, ആത്മീയ നിമിഷങ്ങൾ ലോകമെമ്പാടും എത്തിക്കാൻ തത്ത്വമയി നെറ്റ്‌വർക്കിന്റെ 12 മണിക്കൂർ തത്സമയ സംപ്രേഷണം!

നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…

12 hours ago

പാകിസ്ഥാന്റെ കടക്കെണി പുതിയ ഭീകരമുഖത്തേക്ക്: വിദേശക്കടം പത്തുവർഷത്തിനിടെ ഇരട്ടിയായി 135.1 ബില്യൺ ഡോളറിലെത്തിയെന്ന് ലോകബാങ്കിന്റെ പുതിയ വെളിപ്പെടുത്തൽ!

ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…

20 hours ago

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

1 day ago