സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
കോഴിക്കോട് : പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ കാർ കത്തി ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ, അപകടം ആസൂത്രിതമാണെന്ന സംശയം ബലപ്പെടുത്തി നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംഭവദിവസം ഒരു പെട്രോൾ പമ്പിൽ നിന്ന് യുവതി കന്നാസിൽ ഇന്ധനം വാങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പോലീസിന് ലഭിച്ചിരിക്കുന്നത്. ദൃശ്യങ്ങളിലുള്ളത് അപകടത്തിൽ മരിച്ച സോന തന്നെയെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ കക്കറമുക്ക് പൂവത്തുംചാലിൽ രജിൻലാലിന്റെ ഭാര്യ സോന (27) സംഭവദിവസം തന്നെ മരണപ്പെട്ടിരുന്നു. ഭർത്താവ് രജിൻലാൽ 60 ശതമാനത്തിലേറെ പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വാഹനത്തിന്റെ തകരാറല്ല തീപിടിത്തത്തിന് കാരണമാക്കിയതെന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ വിശദമായ പരിശോധനയിൽ നേരത്തെ തന്നെ വ്യക്തമായിരുന്നു. കാറിന്റെ എൻജിൻ ഭാഗത്തോ ബോണറ്റിലോ യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും തീ പടർന്നത് കാറിന്റെ ഉൾവശത്തുനിന്നാണെന്നും ബോധ്യപ്പെട്ടതോടെയാണ് പോലീസ് അന്വേഷണം സോനയിലേക്കും രജിൻലാലിലേക്കും നീണ്ടത്. സോനയും ഭർത്താവ് രജിൻ ലാലും തമ്മിൽ മുൻപ് കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. അപകടം നടന്ന ദിവസം സോന ബന്ധുവിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അവിടെനിന്ന് പുറത്തുപോയ സോന പമ്പിലെത്തി പെട്രോൾ വാങ്ങിയതുൾപ്പെടെയുള്ള കാര്യങ്ങളാണ് പോലീസ് ഇപ്പോൾ ശാസ്ത്രീയമായി അന്വേഷിക്കുന്നത്. അന്ന് വൈകുന്നേരമാണ് രജിൻലാൽ ബന്ധുവീട്ടിലെത്തി സോനയെ വിളിച്ചുകൊണ്ട് സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. ഈ യാത്രയ്ക്കിടയിലാണ് ദാരുണമായ അപകടം സംഭവിക്കുന്നത്.
ആശുപത്രിയിൽ കഴിയുന്ന രജിൻലാലിന്റെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കാർ ഓടിക്കുന്നതിനിടയിൽ പെട്രോളിന്റെ കടുത്ത മണം അനുഭവപ്പെട്ടുവെന്നും ഇതെന്താണെന്ന് പിൻസീറ്റിലിരുന്ന സോനയോട് ചോദിച്ച നിമിഷം തന്നെ കാറിനുള്ളിൽ ആളിപ്പടർന്നു എന്നുമാണ് രജിൻലാൽ ഇന്നലെ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കാറിനുള്ളിൽ നിന്ന് പെട്രോൾ സൂക്ഷിച്ച കാനിന്റെ അടപ്പും മറ്റ് അവശിഷ്ടങ്ങളും ഫൊറൻസിക് സംഘം കണ്ടെടുത്ത സാഹചര്യത്തിൽ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണ്ണായക തെളിവായി മാറും
മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…
കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…
ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…
കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 585…
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…