വിവാഹ വാഗ്ദാനം നൽകി വിധവയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോയ യുവാവിനെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തളിപ്പറമ്പ് എരുവേശി സ്വദേശി അഖിൽ അശോകനാണ് (27) പിടിയിലായത്.
ആട് കച്ചവടവുമായി ബന്ധപ്പെട്ട് അഖിൽ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച മൊബൈൽ നമ്പർ വഴിയാണ് യുവതി ഇയാളുമായി ബന്ധപ്പെടുന്നത്. പിന്നീട് ഇവർ ഫോണിലൂടെ നിരന്തരം സംസാരിച്ച് സൗഹൃദത്തിലായി. ഭർത്താവ് മരിച്ച യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് അഖിൽ അടൂരിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ യുവതി ഗർഭിണിയായി. ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ അഖിൽ ഒളിവിൽ പോവുകയായിരുന്നു.
ഗർഭസ്ഥ ശിശുവിന്റെ അവസ്ഥ മോശമായതിനാൽ നിലവിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

