നിലമ്പൂരിൽ നടത്തിയ റോഡ് ഷോയ്ക്കിടെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ
നിലമ്പൂർ നഗരത്തെ ആവേശക്കൊടുമുടിയിലെത്തിച്ച് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ്റെ റോഡ് ഷോ. വൈകുന്നേരം 6 മണിയോടെയാണ് റോഡ്ഷോ ആരംഭിച്ചത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന റോഡ് ഷോ നഗരം ചുറ്റി സമാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഡാ ഫൈറ്ററെ കാണാനും അഭിവാദ്യം ചെയ്യാനുമായി ആയിരക്കണക്കിന് ആളുകളാണ് റോഡ് ഷോ കടന്നുപോയ റോഡിന്റെ ഇരുവശങ്ങളിലും തടിച്ചുകൂടിയത്. അദ്ദേഹത്തിനൊടൊപ്പം സെൽഫിയെടുക്കാനും ജനം തിരക്ക് കൂട്ടി.
വി.വി.രാജൻ, ടി.പി. ജയചന്ദ്രൻ മാസ്റ്റർ,
കെ. രാമചന്ദ്രൻ, എം. പ്രേമൻ മാസ്റ്റർ, പി. ആർ. രശ്മിൽ നാഥ്, കെ. സുനിൽ ബോസ്, കെ.സി. വേലായുധൻ, കെ.പി. ബാബുരാജ്, ടി.കെ.അശോക് കുമാർ, അജി തോമസ്, പി.ജി. ആനന്ദകുമാർ, കെ.പ്രഭാകരൻ, മണ്ഡലം പ്രസിഡൻ്റുമാരായ ബിജു എം സാമുവൽ, ഷിനോജ് പണിക്കർ, പ്രമോദ് കാളികാവ്, സുധി ഉപ്പട, രാജൻ എടവണ്ണ, ഷാജു അരീക്കോട് എന്നിവർ റോഡ്ഷോയ്ക്ക് നേതൃത്വം നൽകി.
രാവിലെ വള്ളിയൂർക്കാവ് ക്ഷേത്ര ദർശനത്തോടെയാണ് വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. മുതിർന്ന സംഘപരിവാർ നേതാവ് പള്ളിയറ രാമനെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി അനുഗ്രഹം വാങ്ങി. ആനേരി തറവാട്ടിലും അദ്ദേഹം സന്ദർശനം നടത്തി. തുടർന്ന് ചില പ്രമുഖ വ്യക്തികളെയും അദ്ദേഹം സന്ദർശിച്ചു. കെ.സദാനന്ദൻ, പ്രശാന്ത് മലവേൽ, സന്ദീപ് വാര്യർ, സജിശങ്കർ, കെപി മധു തുടങ്ങിയ നേതാക്കൾ കെ സുരേന്ദ്രനെ അനുഗമിച്ചു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…