Wednesday, December 17, 2025

കുപ്രചരണങ്ങൾ തകർന്നടിഞ്ഞു ! പന്തളം നഗരസഭയിൽ ഭരണം നിലനിർത്തി ബിജെപി

പത്തനംതിട്ട : പന്തളം നഗരസഭയിൽ ഭരണം നിലനിർത്തി ബിജെപി. നഗരസഭാ അദ്ധ്യക്ഷ സ്ഥാനത്ത് മത്സരിച്ച അച്ചൻകുഞ്ഞ് ജോൺ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്. 19 വോട്ടുകളാണ് അച്ചൻകുഞ്ഞ് ജോണിന് ലഭിച്ചത്. 18 ബിജെപി അംഗങ്ങൾക്ക് പുറമെ സ്വതന്ത്രന്റെ വോട്ടും ബിജെപിക്ക് ലഭിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗം വോട്ട് ചെയ്തില്ല. നാല് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

കഴിഞ്ഞ ദിവസം നഗരസഭയിലെ ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ബിജെപി വിമതന്റെ പിന്തുണയോടെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കുന്നതിന് തലേന്നാളാണ് നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷും വൈസ് ചെയർപേഴ്സൺ യു. രമ്യയും രാജിവെച്ചത്. തുടർന്നാണ് പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.

എൽഡിഎഫ് – യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന് മറുപടി നൽകിയ സന്തോഷത്തിൽ നഗരസഭയ്‌ക്ക് മുന്നിൽ ബിജെപി പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. പന്തളം നഗരസഭയുടെ സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ബിജെപി ജില്ലാ അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.

Related Articles

Latest Articles