Monday, December 22, 2025

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ തീപിടിച്ചു; സ്റ്റേഷൻ മാസ്റ്ററുടെ സമയോചിത ഇടപെടൽ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ദില്ലി: ഝാൻസിയിൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ തീപിടുത്തം . ഇന്ന് രാവിലെ 7.40 ഓടെയായിരുന്നു 04062 താജ് സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിൽ തീപിടുത്തം ഉണ്ടായത്.

സ്റ്റേഷൻ മാസ്റ്ററുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവാക്കി. അപകടത്തിൽ ആളപായമൊന്നുമില്ല

ദില്ലി റയിൽവേ സ്റ്റേഷനിൽ നിന്ന് 50 കിലോമീറ്റർ പിന്നിട്ട് അസാവോതി റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് തീ പടർന്നുപിടിക്കുന്നതായി സ്‌റ്റേഷൻ മാസ്റ്ററുടെ ശ്രദ്ധയിൽ പെട്ടത്.

തുടർന്ന് ഹസ്രത് നിസാമുദ്ദീൻ -പാൽവാൾ സെക്ഷനിൽ ട്രെയിൻ നിർത്താൻ നിർദ്ദേശം നൽകി.

പിന്നീട് ട്രെയിനിലെ തീ പൂർണമായും അണച്ച ശേഷം 8.30 നാണ് വീണ്ടും യാത്ര ആരംഭിച്ചു. ബ്രേക്ക് ബ്ലോക്കിലുണ്ടായ പ്രശ്‌നം കാരണമാണ് തീപിടുത്തം ഉണ്ടായതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Related Articles

Latest Articles