റഷ്യ- 34 പേരുമായി ഒരു യാത്രാവിമാനം കിഴക്കൻ റഷ്യയുടെ തണുത്തുറഞ്ഞ നദിയിൽ ലാൻഡ് ചെയ്തു, പൈലറ്റിൻ്റെ പിഴവാണ് വിമാനം നദിയിൽ ഇറക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
പോളാർ എയർലൈൻസിൻ്റെ സോവിയറ്റ് കാലഘട്ടത്തിലെ അന്റോനോവ് ആൻ -24 വിമാനമാണ് തണുത്തുറഞ്ഞ കോളിമ നദിയിൽ അടിയന്തിരമായി ലാൻഡ് ചെയ്യിപ്പിച്ചത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.
പ്രാഥമിക അന്വേഷണത്തിൽ പൈലറ്റിൻ്റെ പിഴവാണ് കാരണമെന്ന് കണ്ടെത്തി. മുപ്പത് യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം വ്യാഴാഴ്ച പുലർച്ചെ കിഴക്കൻ റഷ്യയുടെ സാഖ റിപ്പബ്ലിക്കിൻ്റെ തലസ്ഥാനമായ യാകുത്സ്കിൽ നിന്നാണ് പറന്നുയർന്നത്.
വടക്ക്-കിഴക്കായി 1,100 കിലോമീറ്റർ സിറിയങ്കയായിരുന്നു യാത്രാ ലക്ഷ്യം. കിഴക്കൻ സൈബീരിയയിലെ തണുത്തുറഞ്ഞ കോളിമ നദിയുടെ മദ്ധ്യഭാഗത്താണ്വ വിമാനം നിർത്തിയത്. ഈ സമയത്ത് സിറിയങ്കയിലെ താപനില -40ഡിഗ്രി വരെ താഴ്ന്നിരുന്നു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…