ശബരിമല
പത്തനംതിട്ട: തിരുവോണാഘോഷവും ചിങ്ങമാസ പൂജകളും പ്രമാണിച്ച് ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്ര നട നാളെ വൈകിട്ട് അഞ്ചു മണിക്ക് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നട തുറന്ന് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ സന്നിഹിതരായിരിക്കുന്ന ആഴിയിൽ അഗ്നി പകരുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.
ഉത്രാട ദിനമായ ആഗസ്റ്റ് 25-ന് പുലർച്ചെ അഞ്ചു മണി മുതൽ ഭക്തർക്ക് ദർശനത്തിനായി നട തുറന്നുനൽകും. ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി അയ്യപ്പഭക്തർക്കും ജീവനക്കാർക്കുമായി തിരുവോണ നാളിൽ തിരുവോണ സദ്യയും ഒരുക്കിയിട്ടുണ്ട്. ഇത്തവണ മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ടാണ് തിരുവോണ ദിനത്തിലെ സദ്യ ക്രമീകരിക്കുന്നത് എന്നത് പ്രത്യേകതയാണ്. ഓണത്തോടനുബന്ധിച്ചുള്ള വിവിധ പൂജകളും ചടങ്ങുകളും പൂർത്തിയാക്കി ആഗസ്റ്റ് 28-ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…