Saturday, December 13, 2025

കേന്ദ്രമന്ത്രിമാർക്കൊപ്പം ‘ദി സബർമതി റിപ്പോർട്ട് ‘മോദി !വൈറലായി ചിത്രങ്ങൾ

ദില്ലി : ഗോദ്ര കൂട്ടക്കൊല പ്രമേയമാക്കിയ’ സബർമതി റിപ്പോർട്ട് എന്ന ചിത്രം കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി . ചിത്രം എൻ.ഡി.എ എംപിമാർക്കായി പാർലമെന്റിൽ പ്രദർശിപ്പിച്ചു. പാർലമെന്റ് കോംപ്ലക്‌സ് ലൈബറിയിലെത്തിയാണ് അദ്ദേഹം സിനിമ ആസ്വദിച്ചത്. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ് .ചിത്രം കണ്ടതിന് ശേഷം നായിക കഥാപാത്രത്തെ അവതരിപ്പിച്ച വിക്രാന്ത് മാസിയേയും സംവിധായകനെയും പ്രാധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചുകൊണ്ട് എക്‌സിൽ പോസ്റ്റിട്ടു.

” സബർമതി റിപ്പോർട്ട് എൻഡിഎയിലെ എംപിമാർക്കൊപ്പം കണ്ടു. ചിത്രത്തിന്റെ നിർമാതാക്കളെയും അവരുടെ പ്രയത്‌നത്തെയും ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ് .കൂടാതെ ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച വിക്രാന്ത് മാസിയും പ്രധാനമന്ത്രിക്കൊപ്പം സിനിമയുടെ പ്രദർശനത്തിനെത്തിയിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമിരുന്ന് തന്റെ സിനിമ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് വിക്രാന്ത് മാസെ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം തന്റെ സിനിമ കണ്ടത് കരിയറിലെ ഏറ്റവും വലിയ മുഹൂർത്തമാണ് . പ്രതിരോധമന്ത്രിയും ആഭ്യന്തരമന്ത്രിയും എല്ലാവരും ഒപ്പമുണ്ടായിരുന്നു. വാക്കുകൾ കൊണ്ട് എനിക്ക് ആ അനുഭവം പറഞ്ഞറിയിക്കാനാകുന്നില്ലെന്നും മാസെ കൂട്ടിച്ചേർത്തു. 2002 ഫെബ്രുവരി 27 ന് സബർമതി എക്‌സ്പ്രസിന്റെ എസ് 6 കോച്ചിന് തീവെച്ച് 59 കർസേവകരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ. അയോദ്ധ്യയിൽ നിന്ന് മടങ്ങിയ കർസേവകരായിരുന്നു ട്രെിയിനിലെ കോച്ചുകളിൽ ഉണ്ടായിരുന്നത്. കൊല്ലപ്പെട്ടവരിൽ 27 സ്ത്രീകളും 10 കുട്ടികളും ഉണ്ട് . അതേസമയം ഈ സംഭവുമായി ബന്ധപ്പെട്ട് പല നുണകഥകളും പ്രചരിച്ചിരുന്നു . അതൊക്കെ തച്ചുടക്കുന്നതാണ് ഈ ചിത്രം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

Related Articles

Latest Articles