The sale of the new-born child is by pre-arrangement; The address of the woman who bought the baby was given by the hospital; More evidence out!
തിരുവനന്തപുരം: നവജാത ശിശുവിനെ മൂന്ന് ലക്ഷം രൂപക്ക് വിറ്റത് മുൻനിശ്ചയ പ്രകാരം തന്നെ. കുഞ്ഞിന്‍റെ അമ്മ തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടിയത് ഏഴാം മാസത്തിലാണ്. ചികിത്സ തേടുന്ന സമയത്ത് ആശുപത്രിയിൽ നൽകിയത് കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ മേൽവിലാസമാണ്. വില്പന തീരുമാനിച്ചതിന് ശേഷമാണ് ചികിത്സാ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റിയത് എന്ന് വ്യക്തമാണ്. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നാഥനില്ലാക്കളരിയാണ്. സൂപ്രണ്ടുമില്ല,ഡെപ്യൂട്ടി സൂപ്രണ്ടുമില്ല.മാർച്ച് ഒന്ന് മുതൽ സ്ഥിരം സൂപ്രണ്ടില്ല .നിലവിൽ മുതിർന്ന ഡോക്ടർക്കാണ് താത്കാലിക ചുമതല. പ്രതിദിനം ശരാശരി 700 പേര്‍ ചികിത്സയ്ക്ക് എത്തുന്ന ആശുപത്രിയാണിത്.
നവജാതശിശുവിനെ വിറ്റസംഭവത്തില്‍ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്. പൊഴിയൂർ സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ എന്നതിനപ്പുറം കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടില്ല. കുഞ്ഞിനെ വാങ്ങിയ സ്ത്രീ നൽകിയ മൊഴി പോലീസ് പരിശോധിക്കുകയാണ്. ജോലിക്കിടെ പരിചയപ്പെട്ട യുവതിയാണ് കുഞ്ഞിനെ വിറ്റത് എന്നാണ് ഇവർ നൽകിയമൊഴി. ഈ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് നിഗമനം.ആശുപത്രിയിൽ നിന്നടക്കം കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്താനാണ് പോലീസ് നീക്കം.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…