The Sauvarna Navratra Yajna is held for nine days from Pratham to Navami during Shuklapaksha in the maiden month.
പാറശ്ശാല :കന്നിമാസത്തിലെ ശുക്ലപക്ഷത്തിൽ പ്രഥമ മുതൽ നവമി വരെയുള്ള ഒമ്പത് ദിവസങ്ങളിലാണ് സൗവർണ്ണ നവരാത്ര യജ്ഞം നടക്കുന്നത്.1198 കന്നിമാസം 9 -) തീയതി ഞാറാഴ്ച (2022 സെപ്തംബർ 25 )വൈകുന്നേരം യജ്ഞശാലയിൽ നവാക്ഷരി ദുർഗ്ഗാ വിഗ്രഹം പ്രതിഷ്ഠിക്കുകയും സമീപ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്നും ആഘോഷപൂർവം സമർപ്പിക്കുന്ന ദേവി വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുന്നതോട് കൂടി സൗവർണ്ണ നവരാത്രത്തിന് തിരിതെളിയുകയും കന്നിമാസം 19 ന് വിജയദശമി നാളിൽ വിദ്യാരംഭത്തോട് കൂടി പര്യവസാനിക്കുകയും ചെയ്യുന്നു.
യജ്ഞ സമയത്ത് ശൈലപുത്രി,ബ്രഹ്മചാരിണി ,ചന്ദ്രഘണ്ഡാ,കുശ്മാണ്ഡ ദേവി,സ്കന്ദമാതാ ,കാർത്യായനി ദേവി ,കാലരാത്രി,മഹാഗൗരി സിദ്ധിധാത്രി,എന്ന ക്രമത്തിൽ ദേവിയുടെ ഒമ്പത് ഭാവങ്ങളെ തന്ത്ര മന്ത്ര വാദ്യഘോഷങ്ങളോടെ പൂജിക്കപ്പെടുന്നു.നവകേരള ചരിത്രത്തിലാദ്യമായി നടക്കുന്ന ഈ സൗവർണ്ണ നവരാത്രമെന്ന മഹായജ്ഞം ഐതീഹ്യപെരുമയേറിയ തിരുനാരായണപുരം പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിലാണ് നടക്കുന്നത്. ചടയമംഗലം ജ്ഞാനന്ദാശ്രമം മഠാധിപതി പൂജനീയ സ്വാമി ദയാനന്ദ സരസ്വതിയാണ് ഈ യജ്ഞത്തിന്റെ ആചാര്യൻ.ഇതോടൊപ്പം ഒമ്പത് ദിവസങ്ങളിലും ഹൈന്ദവ സാംസ്‌കാരിക സമ്മേളനങ്ങളും,ഭക്തി സാന്ദ്രമായ കലാപരിപാടികളും നടക്കും.സെപ്റ്റംബർ 25 മുതൽ നടക്കുന്ന ഈ പരിപാടിയുടെ തത്സമയ സംപ്രേഷണം തത്വമയിയിൽ ഉണ്ടായിരിക്കും.
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…