Monday, May 20, 2024
spot_img

പാറശ്ശാല സനാതന ധർമ്മ പരിഷത്തിന്റെ നേതൃത്വത്തിൽ സൗവർണ്ണ നവരാത്ര യജ്ഞം ;ഒമ്പത് ദിവസങ്ങളിലാണ് മഹായജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്

പാറശ്ശാല :കന്നിമാസത്തിലെ ശുക്ലപക്ഷത്തിൽ പ്രഥമ മുതൽ നവമി വരെയുള്ള ഒമ്പത് ദിവസങ്ങളിലാണ് സൗവർണ്ണ നവരാത്ര യജ്ഞം നടക്കുന്നത്.1198 കന്നിമാസം 9 -) തീയതി ഞാറാഴ്ച (2022 സെപ്തംബർ 25 )വൈകുന്നേരം യജ്ഞശാലയിൽ നവാക്ഷരി ദുർഗ്ഗാ വിഗ്രഹം പ്രതിഷ്ഠിക്കുകയും സമീപ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്നും ആഘോഷപൂർവം സമർപ്പിക്കുന്ന ദേവി വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുന്നതോട് കൂടി സൗവർണ്ണ നവരാത്രത്തിന് തിരിതെളിയുകയും കന്നിമാസം 19 ന് വിജയദശമി നാളിൽ വിദ്യാരംഭത്തോട് കൂടി പര്യവസാനിക്കുകയും ചെയ്യുന്നു.

യജ്ഞ സമയത്ത് ശൈലപുത്രി,ബ്രഹ്മചാരിണി ,ചന്ദ്രഘണ്ഡാ,കുശ്മാണ്ഡ ദേവി,സ്കന്ദമാതാ ,കാർത്യായനി ദേവി ,കാലരാത്രി,മഹാഗൗരി സിദ്ധിധാത്രി,എന്ന ക്രമത്തിൽ ദേവിയുടെ ഒമ്പത് ഭാവങ്ങളെ തന്ത്ര മന്ത്ര വാദ്യഘോഷങ്ങളോടെ പൂജിക്കപ്പെടുന്നു.നവകേരള ചരിത്രത്തിലാദ്യമായി നടക്കുന്ന ഈ സൗവർണ്ണ നവരാത്രമെന്ന മഹായജ്ഞം ഐതീഹ്യപെരുമയേറിയ തിരുനാരായണപുരം പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിലാണ് നടക്കുന്നത്. ചടയമംഗലം ജ്ഞാനന്ദാശ്രമം മഠാധിപതി പൂജനീയ സ്വാമി ദയാനന്ദ സരസ്വതിയാണ് ഈ യജ്ഞത്തിന്റെ ആചാര്യൻ.ഇതോടൊപ്പം ഒമ്പത് ദിവസങ്ങളിലും ഹൈന്ദവ സാംസ്‌കാരിക സമ്മേളനങ്ങളും,ഭക്തി സാന്ദ്രമായ കലാപരിപാടികളും നടക്കും.സെപ്റ്റംബർ 25 മുതൽ നടക്കുന്ന ഈ പരിപാടിയുടെ തത്സമയ സംപ്രേഷണം തത്വമയിയിൽ ഉണ്ടായിരിക്കും.

Related Articles

Latest Articles