പി എം ആർഷോ
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് പി എം ആർഷോയ്ക്ക് മതിയായ ഹാജരുണ്ടെന്ന് വ്യക്തമാക്കി മഹാരാജാസ് പ്രിൻസിപ്പൽ കൊടുത്ത റിപ്പോർട്ടിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആർഷോ നീണ്ട കാലം ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാത്തതിനാൽ, കോളേജിൽ നിന്ന് പുറത്താകുന്നതായി പറഞ്ഞ് മാതാപിതാക്കൾക്ക് നോട്ടിസ് അയച്ച അതേ പ്രിൻസിപ്പലാണ് ഇപ്പോൾ മതിയായ ഹാജരുണ്ടെന്ന് ബോധിപ്പിച്ച് എം ജി സർവലാശാലയക്ക് റിപ്പോർട്ട് അയച്ചിരിക്കുന്നത്. അഞ്ചും ആറും സെമസ്റ്ററിൽ ആർഷോയ്ക്ക് മിനിമം ഹാജരില്ല എന്നതിന് തെളിവുകൾ ഉണ്ടെന്ന് എന്നതാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റിയുടെ വാദം .വ്യാജ ഹാജർ റിപ്പോർട്ട് നൽകികൊണ്ട് പ്രിൻസിപ്പൽ എംജി സർവലാശാലയെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ആ പദവിയിൽ നിന്ന് അതുകൊണ്ട് തന്നെ പ്രിൻസിപ്പലിനെ നീക്കം ചെയ്യണമെന്നും അറിയിച്ച് എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർക്കും ഗവർണർക്കും നിവേദനം നൽകി. ഇതോടൊപ്പം മതിയായ ഹാജരില്ലാത്ത ആർഷോയെ റോൾ ഔട്ട് ആക്കണെമെന്നും നിവേദനത്തിലുണ്ട്.
അഞ്ച് വർഷത്തെ ഇൻ്റഗ്രേറ്റഡ് കോഴ്സ് എടുക്കുന്നവർക്ക് ഏഴാം സെമസ്റ്ററിൽ എംഎ തുടർപഠനം നടത്താൻ ആറാം സെമസ്റ്ററിൽ ബിഎ പാസ്സാകണമെന്നില്ലായെന്നും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്താൽ മാത്രം മതിയെന്നും വിശദീകരണം നൽകിയാണ് പ്രിൻസിപ്പൽ എംജി യൂണിവേഴ്സിറ്റി റജിസ്ട്രാർക്ക് റിപ്പോർട്ട് നൽകിയത്. ഇത് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള മിനിമം ഹാജരില്ല എന്ന സത്യം മറച്ചു വെച്ചിട്ടാണ്, 10% മാത്രം ഹാജരുള്ള ആർഷോയെ ഏഴാം സെമസ്റ്ററിൽ പ്രവേശിപ്പിച്ചതുപോലും ചട്ട വിരുദ്ധമായാണ്. ഏഴാം സെമസ്റ്ററിൽ ഒരു ക്ലാസിലും അർഷോ ഹാജരായിട്ടില്ല. ഈ അവസ്ഥയിലാണ് ബിരുദ കോഴ്സ് പൂർത്തിയാക്കിയതായി കണക്കാക്കി വിടുതൽ സർട്ടിഫിക്കേറ്റ് നൽകാനാണ് ആർഷോ ആവശ്യപ്പെട്ടിരിക്കുന്നത്.
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…
കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…