The scourge of corruption will be uprooted! Courts send opposition leaders to jail; Rajnath Singh against opposition leaders making abusive remarks against Prime Minister
ദില്ലി: ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികൾക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. പ്രതിപക്ഷ നേതാക്കളെ ജയിലിലേക്ക് അയക്കുന്നത് കോടതികളാണ്. തെളിവുകൾ പരിശോധിച്ച ശേഷം മാത്രമാണ് കോടതികൾ നടപടികൾ സ്വീകരിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാണിച്ചു. അഴിമതി കൂടാൻ കാത്ത് നിൽക്കണോ, അതോ അഴിമതിയെന്ന വിപത്തിനെ വേരോടെ പിഴുതെറിയണോ എന്ന് തീരുമാനിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തുടർച്ചയായി അധിക്ഷേപ പരാമർശങ്ങൾ നടത്തുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെയും രാജ്‌നാഥ് സിംഗ് രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
‘വികസനം എന്ന ലക്ഷ്യം മാത്രം മുന്നോട്ട് വച്ചാണ് പ്രധാനമന്ത്രി മുന്നോട്ട് പോകുന്നത്. രാജ്യത്തിന്റെ വികസനം സംബന്ധിച്ച് ഒന്നും പറയാൻ ഇല്ലാത്തതിനാലാണ് യാതൊരു അടിസ്ഥാനവുമില്ലാതെ തുടർച്ചയായി ഇത്തരത്തിൽ അധിക്ഷേപിക്കുന്നത്. യാതൊരു മര്യാദയും അന്തസും ഇല്ലാത്ത പദങ്ങളാണ് അവർ എപ്പോഴും ഉപയോഗിക്കുന്നത്. എന്നാൽ ഞങ്ങളുടെ പാർട്ടിയിലെ ഒരു നേതാവ് പോലും ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾ നടത്താറില്ല.
എന്നാൽ ജനങ്ങൾ ഇതെല്ലാം മനസിലാക്കുന്നുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ 400 സീറ്റുകൾ എന്ന ലക്ഷ്യം നേടും. രാമക്ഷേത്ര നിർമ്മാണം, പൗരത്വ ഭേദഗതി നിയമം, മുത്തലാഖ് നിരോധനം, ആർട്ടിക്കിൾ 370 റദ്ദാക്കിയത് തുടങ്ങീ നൽകിയ എല്ലാ വാഗ്ദാനങ്ങളും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പാലിച്ചു. സാങ്കേതികവിദ്യയ്‌ക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് ഓരോ വികസന പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതെന്നും” അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…