Friday, December 19, 2025

അർജുനായി തെരച്ചിൽ തുടരും ! ഡ്രഡ്ജിങ് യന്ത്രം തൃശ്ശൂരിൽ നിന്ന് എത്തിക്കും ; രണ്ട് ദിവസത്തിനുള്ളിൽ യന്ത്രം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ
അർജുനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ തുടരും. തെരച്ചിൽ നടത്തുന്നതിനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശ്ശൂരിൽ നിന്ന് കൊണ്ടുവരും. ചെളിയും മണ്ണും ഇളക്കി കളഞ്ഞു ട്രക്ക് കണ്ടെത്താനുള്ള ശ്രമമാണ് നടത്താൻ ഉദ്ദേശിക്കുന്നത്. ചെളിയും മണ്ണും ഇളക്കി കളയുന്നതോടെ ട്രക്ക് ഉയർന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് മുമ്പ് സാങ്കേതിക വിദഗ്ദൻ സ്ഥലത്തെത്തി ഗംഗാവലിയിലെ നിലവിലെ സാഹചര്യത്തിൽ യന്ത്രം പ്രവർത്തിപ്പിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കണമെന്നും കർണാടക ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ യന്ത്രം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ

കാലാവസ്ഥ അനുകൂലമായാൽ മാത്രം നാളെ പരിശോധന നടത്തുമെന്നും അറിയിപ്പിലുണ്ട്. തുടര്‍നടപടികളും ഉന്നതതല യോഗം ചര്‍ച്ച ചെയ്തു. രക്ഷാ ദൗത്യം നിര്‍ത്തിവെക്കരുതെന്നും തുടരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു.

നേരത്തെ അർജുനായുള്ള തെരച്ചിൽ താത്കാലികമായി നിർത്തുന്നുവെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ അറിയിച്ചിരുന്നു.

Related Articles

Latest Articles