Kerala

തെരച്ചിൽ ഇതുവരെയും അവസാനിപ്പിച്ചിട്ടില്ല ; കാര്യക്ഷമമായ തെരച്ചിലിന് ശേഷമാണ് സൈന്യത്തിന്റെ മടക്കം ! അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : വയനാട് ദുരന്തമുഖത്ത് രാപകലില്ലാതെ രക്ഷാപ്രവർത്തനം നടത്തിയ സൈന്യത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനത്തിനെത്തിയ കര, നാവിക സേനാം​ഗങ്ങളിൽ ഒരു വിഭാ​ഗം മടങ്ങിയിരിക്കുകയാണ്. മന്ത്രിമാരുടെ നേതൃത്വത്തിലാണ് ഇവർക്ക് യാത്രയയപ്പ് നൽകിയത്. കാര്യക്ഷമമായ തെരച്ചിലിന് ശേഷമാണ് സൈന്യം മടങ്ങുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വയനാട് എത്തും. വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാടാണ് പ്രതീക്ഷിക്കുന്നതെന്നും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ വിശദമായ കത്ത് കേരളം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

വയനാട് ദുരന്തത്തിൽ ഇതുവരെ 225 മരണങ്ങളാണ് ഔ​ദ്യോ​​ഗികമായി സ്ഥിരീകരിച്ചത്. 195 ശരീരഭാ​ഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ശരീരഭാ​ഗങ്ങളിൽ 90 ശതമാനമുണ്ടെങ്കിൽ മൃതദേഹമായി കണക്കാക്കുന്നതാണ്. 420 പോസ്റ്റ്മോർട്ടങ്ങളാണ് ഇതുവരെ നടത്തിയത്. ഇത് ശരീര ഭാഗങ്ങൾ ഉൾപ്പടെ ചേർത്തിട്ടുള്ള കണക്കാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, തെരച്ചിൽ ഇതുവരെയും അവസാനിപ്പിച്ചിട്ടില്ല. നാളെ ജനകീയ തെരച്ചിൽ നടത്താനാണ് തീരുമാനം. ആരെയെങ്കിലും കണ്ടെത്താനാകുമോയെന്ന് അറിയാനുള്ള അവസാന ശ്രമമാണിത്. ക്യാമ്പിൽ കഴിയുന്നവരെയും ഒപ്പം ചേർക്കുമെന്നും കാണാതായവരുടെ ബന്ധുക്കൾക്കും തെരച്ചിലിൽ പങ്കെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Anandhu Ajitha

Recent Posts

അബുദാബിയിൽ വാഹനാപകടം ! സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾക്ക് ദാരുണാന്ത്യം

അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…

9 hours ago

മഡൂറോയെ കടത്തിക്കൊണ്ടുപോയത് ‘ഒഴുകി നടന്ന കോട്ടയിൽ’; അന്താരാഷ്ട്ര തലക്കെട്ടുകളിൽ താരമായി യുഎസ്എസ് ഇവോ ജിമ

‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…

9 hours ago

വെനസ്വേലയിലെ അമേരിക്കൻ അധിനിവേശം !! മേഖലയിൽ ആശങ്ക പടരുന്നു! കൊളംബിയയ്ക്ക് ട്രമ്പിന്റെ മുന്നറിയിപ്പ് ; മയക്കുമരുന്ന് ലാബുകൾക്ക് നേരെയും ആക്രമണം നടത്താൻ മടിക്കില്ലെന്ന് പ്രസ്താവന

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…

9 hours ago

പഞ്ചാബിലും ചണ്ഡിഗഡിലും അതിശൈത്യം തുടരുന്നു ! കാഴ്ച മറച്ച് മൂടൽ മഞ്ഞും; ജനുവരി 6 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…

9 hours ago

പഞ്ചാബിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം! ആം ആദ്മി പാർട്ടി നേതാവിനെ വിവാഹ ചടങ്ങിൽ പങ്കെടുക്കവെ വെടിവെച്ചു കൊന്നു ; സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിൽ അമൃത്സർ പോലീസ്

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…

10 hours ago

ഛത്തീസ്ഗഢിൽ വൻ ഏറ്റുമുട്ടൽ ! 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന; മുതിർന്ന കമാൻഡർ ഉൾപ്പെടെ 20 പേർ കീഴടങ്ങി

സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…

11 hours ago