ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച 2 ഭീകരരെ സൈന്യം വധിച്ചു. പൂഞ്ച് ജില്ലയിലെ ഖാരി കർമ്മാ പ്രവശ്യയിലാണ് ഏറ്റുമുട്ടൽ നടന്നത്.
കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. സൈന്യവും ആയുധധാരികളായ ഭീകരരും തമ്മിൽ വെടിവെയ്പുണ്ടായി. പ്രദേശത്ത് നടത്തിയ തെരച്ചിലിൽ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളുടെ ശേഖരവും കണ്ടെടുത്തു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്

