കൊച്ചി:ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചു . രാജിക്കത്ത് സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാലിന് അയച്ചതായി സിദ്ദിഖ് മാദ്ധ്യമങ്ങളോട് സ്ഥിരീകരിച്ചു. യുവനടി രേവതി സമ്പത്തിന്റെ ആരോപണത്തെ തുടര്‍ന്നാണ് സിദ്ദിഖ് രാജി വച്ചത്.
2019 മുതല്‍ രേവതി ഇതേ ആരോപണം ഉന്നയിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു സിദ്ദിഖ് തന്നെ ബന്ധപ്പെട്ടതെന്നാണ് രേവതി പറഞ്ഞത്. മാസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്തെന്നും രേവതി ആരോപിച്ചു. മോളേ എന്ന് വിളിച്ചാണ് സിദ്ദിഖ് തന്നെ സമീപിച്ചതെന്നും മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും രേവതി സമ്പത്ത് വ്യക്തമാക്കിയിരുന്നു .
2019 മുതല്‍ താന്‍ ഇത് പൊതുസമൂഹത്തിന് മുന്നില്‍ ആവര്‍ത്തിച്ച് പറയുന്നതായും അതിനാല്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടതായും രേവതി പറഞ്ഞു. സിദ്ദിഖ് നമ്പര്‍ വണ്‍ ക്രിമിനല്‍ ആണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സിദ്ദിഖ് സംസാരിക്കുന്നത് കണ്ടു. അയാള്‍ പറയുന്നതെല്ലാം കള്ളമാണെന്നും രേവതി പറഞ്ഞിരുന്നു .

